
തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ, ഏതാനും ലൊക്കേഷൻ സെൽഫികൾ, ഒരു ലിറിക്കൽ വീഡിയോ ഗാനം എന്നിവ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. രെഞ്ജിതമേ രെഞ്ജിതമേ എന്ന വരികളോടെ തുടങ്ങുന്ന ഒരു ഗാനമാണ് ഇതിൽ നിന്നും റിലീസ് ചെയ്തത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ്, എം എം മാനസി എന്നിവർ ചേർന്നാണ്. എസ് തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. വമ്പൻ ഇവന്റ് ആയാണ് ഈ ഓഡിയോ ലോഞ്ച് നടത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. ഓഡിയോ ലോഞ്ച് വേദി തീരുമാനിച്ചു കൊണ്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസ് വംശി പൈഡിപ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ഈ വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായി വാരിസ് പ്രേക്ഷകരുടെ മുന്നിലെത്തും.ദളപതി വിജയ്, രശ്മിക മന്ദാന എന്നിവർ കൂടാതെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എല്ലുമാണ്. വിജയ് രാജേന്ദ്രന്‍ എന്നു പേരുള്ള ഒരു ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും വിജയ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഫോട്ടോ കടപ്പാട്: ട്വിറ്റർ(XB Film Creators)
#Varisu Audio launch location yet to be decided @actorvijay 🔜
— #LEO (@LeoMovieOffI) November 10, 2022