അ‌തായിരുന്നു സത്യത്തിൽ എനിക്കേറ്റവും ചലഞ്ചിങ് ആയി തോന്നിയത്: സ്വാസിക പറയുന്നു

Advertisement

സ്വാസികയെ നായികയാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ചിത്രമാണ് ‘ചതുരം’. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ സെലേന എന്നാണ് സ്വാസികയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനായി ​ഗ്ലാമറസ് രം​ഗങ്ങളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

“കരിയറിൽ സ്റ്റക്ക് ആയി നിന്ന സമയത്താണ് ‘ചതുരം’ വന്നത്. എന്നെ സംബന്ധിച്ച് ഒരു തീരുമാനം എടുക്കേണ്ട സമയമായിരുന്നു അത്. നടത്തത്തിലും ഇരുത്തത്തിലുമെല്ലാം താളമുള്ള വളരെ ഗ്രേസ്ഫുളായ കഥാപാത്രമാണ് സെലേന. അത്തരമൊരു കഥാപാത്രത്തെ പൂർണ്ണതയോടെ സ്ക്രീനിലെത്തിക്കുമ്പോൾ സംസാരിക്കുന്ന രീതിയും കണ്ണുകളുടെ ചലനവും എല്ലാം ശ്രദ്ധിക്കണമായിരുന്നു. അത് എനിക്ക് വെല്ലുവിളിയായിരുന്നു” എന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.

Advertisement

റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ് എന്നിവരാണ് ഡ്രാമാറ്റിക്ക് ഫീമെയിൽ ഓറിയെന്റ് ചിത്രമായ ‘ചതുരം’ത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ഗ്രീൻവിച്ച് എൻറർടെയ്ൻ‍മെൻറ്സ്’ന്റെയും ‘യെല്ലോ ബേഡ് പ്രൊഡക്ഷൻസ്’ന്റെയും ബാനറുകളിൽ സിദ്ധാർഥ് ഭരതൻ, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, വിനീത അജിത്ത്, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശാന്തി ബാലചന്ദ്രൻ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ. ‘നിദ്ര’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘വർണ്യത്തിൽ ആശങ്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ചതുരം’. ‘ചതുരം’ ഇറോട്ടിക് എലമെന്റ്സുള്ള സിനിമയാണ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് താൻ ചിത്രത്തിൽ അഭിനയിച്ചതെന്ന് സ്വാസിക നേരത്തെ പറഞ്ഞിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close