600 കോടിയുടെ വമ്പൻ നേട്ടം സ്വന്തമാക്കി ദളപതി വിജയ് ചിത്രം ലിയോ; ഒപ്പം ഇനി രജനികാന്ത് മാത്രം

Advertisement

തമിഴ്‌നാട്ടിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന സ്ഥാനം നേടി കുതിക്കുകയാണ് ദളപതി വിജയ് നായകനായ ലിയോ. മണി രത്‌നം ഒരുക്കിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം തമിഴ്നാട് നിന്ന് നേടിയ 220 കോടിയുടെ ഗ്രോസ് കളക്ഷൻ മറികടന്നാണ് വിജയ് ചിത്രം ലിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു വമ്പൻ ബോക്സ് ഓഫീസ് നേട്ടവും കൂടി ലിയോ നേടിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടി പിന്നിട്ട ലിയോ, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം തമിഴ് ചിത്രമായി മാറിക്കഴിഞ്ഞു. ഇതിന് മുൻപ് സൂപ്പർസ്റ്റാർ രജനികാന്ത് മാത്രം സ്വന്തമാക്കിയ നേട്ടമാണ് ഇപ്പോൾ വിജയ് നേടിയിരിക്കുന്നത്. 674 കോടിയോളം ആഗോള കളക്ഷൻ നേടിയ ശങ്കർ- രജനികാന്ത് ചിത്രം എന്തിരൻ 2 അഥവാ 2.0 , 616 കോടിയോളം ആഗോള കളക്ഷൻ നേടിയ രജനികാന്ത്- നെൽസൺ ദിലീപ്കുമാർ ചിത്രം ജയിലർ എന്നിവയാണ് ലിയോക്ക് മുൻപ് ഈ നേട്ടത്തിലെത്തിയ രണ്ടേ രണ്ട് തമിഴ് ചിത്രങ്ങൾ.

ഫൈനൽ റണ്ണിൽ ജയിലറിനെ മറികടന്ന് ലിയോ രണ്ടാമത് എത്തിയേക്കുമെന്നാണ് സൂചന. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം, കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് ഒരുക്കിയത്. എസ് ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ നിന്നും 60 കോടിയിൽ കൂടുതൽ നേടി ചരിത്രം കുറിച്ചിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് തൃഷയാണ്. അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, സാൻഡി, മാത്യു തോമസ്, പ്രിയ ആനന്ദ്, മിഷ്കിൻ, മൻസൂർ അലി ഖാൻ, അനുരാഗ് കശ്യപ്, മഡോണ സെബാസ്റ്റിയൻ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

Advertisement

https://youtu.be/Trjx4fz605M

Advertisement

Copyright © 2017 onlookersmedia.

Press ESC to close