23 വർഷങ്ങൾക്ക് ശേഷം ഒന്നിക്കാൻ ഷാരൂഖ് ഖാൻ- കമൽ ഹാസൻ ടീം?; ചിത്രമൊരുക്കാൻ ഹിറ്റ്‌മേക്കർ സംവിധായകൻ

Advertisement

തമിഴ് സിനിമയും ബോളിവുഡും കൈകോർക്കുന്ന വമ്പൻ ചിത്രങ്ങൾ എന്നും പ്രേക്ഷകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. തമിഴിലെ ഒട്ടേറെ സംവിധായകർ ബോളിവുഡിൽ സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. അതുപോലെ തമിഴ് സൂപ്പർ താരങ്ങളും ബോളിവുഡ് സൂപ്പർ താരങ്ങളും ഒരുമിച്ച വമ്പൻ ചിത്രങ്ങളും സംഭവിച്ചിട്ടുണ്ട്. പ്രഭുദേവ, എ ആർ മുരുഗദോസ്, ഇപ്പോൾ ആറ്റ്ലി എന്നിവരാണ് ബോളിവുഡിൽ പോയി വലിയ ചിത്രങ്ങളിലൂടെ കയ്യടി നേടിയ തമിഴ് സംവിധായകർ. രജനികാന്ത്, കമൽ ഹാസൻ, വിജയ് സേതുപതി, സൂര്യ തുടങ്ങിയ നടന്മാരും ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു കയ്യടി നേടിയിട്ടുണ്ട്. ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ഒരു വമ്പൻ തമിഴ്- ബോളിവുഡ് ചിത്രം ഒരുങ്ങുകയാണ്. ജവാൻ എന്ന ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന് ശേഷം ആറ്റ്‌ലി ഒരുക്കുന്ന ചിത്രമാണത്. ഷാരൂഖ് ഖാൻ- വിജയ് ടീമിനെ വെച്ചായിരിക്കും താൻ ഈ ചിത്രമൊരുക്കാൻ ആഗ്രഹിക്കുന്നത് എന്നാണ് ആറ്റ്ലി പറഞ്ഞത് എങ്കിലും, ഇപ്പോൾ അതിലൊരു ട്വിസ്റ്റ് സംഭവിച്ചിട്ടുണ്ടെന്ന സൂചനയാണ് തമിഴ് മാധ്യങ്ങളിൽ നിന്നും ലഭിക്കുന്നത്.

തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട്, ഇപ്പോൾ ചെയ്യുന്ന വെങ്കട് പ്രഭു ചിത്രത്തിന് ശേഷം വിജയ് ഒരു ബ്രേക്ക് എടുക്കാൻ ആലോചിക്കുന്നത് കൊണ്ട്, ആറ്റ്ലി ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം തമിഴിൽ നിന്നും എത്തുക ഉലകനായകൻ കമൽ ഹാസൻ ആയിരിക്കുമെന്നാണ് സൂചന. വളൈ പേച് എന്ന പേരിൽ തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നടക്കുന്ന ഗതിവിഗതികൾ ചർച്ച ചെയ്യുന്ന പ്രശസ്ത യൂട്യൂബ് ചാനലിൽ നിന്നാണ് ഷാരൂഖ് ഖാൻ- കമൽ ഹാസൻ ടീം ആറ്റ്‌ലി ചിത്രത്തിലൂടെ ഒന്നിക്കാൻ സാധ്യതയുണ്ടെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. 23 വർഷം മുൻപ് കമൽ ഹാസൻ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ഹേ റാം എന്ന ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിൽ ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഈ ആറ്റ്ലി ചിത്രം സംഭവിച്ചാൽ ഈ കൂട്ടുകെട്ടിനെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ കാണാനുള്ള ഭാഗ്യമാകും ആരാധകർക്ക് ലഭിക്കുക.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close