100 കോടിയും കടന്ന് ദളപതിയുടെ ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ പുത്തൻ ചരിത്രം കുറിച്ച് ലോകേഷ് ചിത്രം.

Advertisement

ദളപതി വിജയ് നായകനായ ലിയോ ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം കുറിക്കുന്ന കാഴ്ചയാണ് കാണിച്ചു തരുന്നത്. ഒക്ടോബർ പത്തൊന്പതിന്‌ ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്താണ് മുന്നോട്ട് കുതിക്കുന്നത്. കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ആദ്യ കളക്ഷൻ റെക്കോർഡ് സ്ഥാപിച്ച ഈ ചിത്രം, ആഗോള തലത്തിൽ ആദ്യ ദിനത്തിലെ ബുക്കിങ്ങിലൂടെ മാത്രം 60 കോടിയും കടന്നു കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിലാണ് ഈ ചിത്രം ബുക്കിങ്ങിലൂടെ ഇതിനോടകം നേടിയിരിക്കുന്നത്.

വിദേശത്ത് നിന്നും ആദ്യ വീക്കെൻഡിൽ ബുക്കിങ്ങിലൂടെ ഇതുവരെ നേടിയത് 58 കോടിക്ക് മുകളിലാണെങ്കിൽ ഇന്ത്യയിൽ നിന്ന് അത് 50 കോടിക്ക് മുകളിലാണ്. റിലീസ് ചെയ്യാൻ ഇനിയും 2 ദിവസത്തോളം ശേഷിക്കേ ആദ്യ ദിവസത്തെ ബുക്കിംഗ് കണക്കുകളും ആദ്യ വീക്കെന്ഡിലെ ബുക്കിംഗ് കണക്കുകളും ഇനിയും വലിയ രീതിയിലായിരിക്കും വർധിക്കുക എന്നുറപ്പ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ ആണ്. ദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ലിയോ, ആദ്യമായി 100 കോടിക്ക് മുകളിൽ ഓപ്പണിങ് ഡേ കളക്ഷൻ നേടുന്ന തമിഴ് ചിത്രവുമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, അനുരാഗ് കശ്യപ്, മാത്യു തോമസ്, ബാബു ആന്റണി, സാൻഡി മാസ്റ്റർ, പ്രിയ ആനന്ദ് തുടങ്ങി വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ സംഗീതമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close