തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെ; വെളിപ്പെടുത്തി വിജയ്..!

Advertisement

ദളപതി വിജയ് ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമാണ്. തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ വിജയ് ആ നിരയിലേക്കു എത്തിയത് ജനപ്രിയ ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മികവ് കൊണ്ട് കൂടിയാണ്. ആബാലവൃത്തം ജനങ്ങൾക്കും ഇഷ്ടപെടുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് വിജയ് ചെയ്യുന്നത് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വമ്പൻ വിജയം നേടാനുള്ള കാരണം. ഇപ്പോഴിതാ താൻ എങ്ങനെയാണ് തിരക്കഥ തിരഞ്ഞെടുക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് വിജയ്. സൺ ടിവിക്കു നൽകിയ അഭിമുഖത്തിൽ, നെൽസൺ ദിലീപ്കുമാറിന്റെ ചോദ്യത്തിന് ആണ് ദളപതി വിജയ് മറുപടി പറയുന്നത്. താൻ കഥ കേൾക്കാൻ ഇരിക്കുന്നത് ഒഴിഞ്ഞ മനസ്സോടെയാണ് എന്നും മുൻവിധികൾ ഇല്ലത്തെ, കാലിയായ മനസ്സോടെ കഥ കേൾക്കുമ്പോൾ അതിൽ എന്തെങ്കിലും കൗതുകരമായി ഉണ്ടെങ്കിൽ പെട്ടെന്ന് പിടി കിട്ടുമെന്നാണ് വിജയ് പറയുന്നത്.

കഥ കേട്ടു തുടങ്ങി ഒരു പത്തോ പതിനഞ്ചോ മിനിട്ടിനു ഉള്ളിൽ, തന്നെ ആകർഷിക്കുന്ന എന്തെങ്കിലും അതിൽ ഉണ്ടെങ്കിൽ ആണ് തുടർന്ന് കേൾക്കുക എന്നും, ശേഷം ശ്രദ്ധിക്കുന്നത് എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ഒരു പാക്കേജ് ആയി ചെയ്യാനുള്ള ഘടകങ്ങൾ ആ ചിത്രത്തിൽ ഉണ്ടോ എന്നാണെന്നും വിജയ് വെളിപ്പെടുത്തുന്നു. തിരക്കഥ ഒരു എഴുപതു ശതമാനം കേട്ട് കഴിയുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ പറ്റാറുണ്ട് എന്നും വിജയ് പറയുന്നു. എല്ലാ ഘടകങ്ങളും, മുഴച്ചു നിൽക്കാതെ സിനിമയിൽ ഉൾപ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കാറുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ബീസ്റ്റ് ആണ് വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം. വംശി ഒരുക്കാൻ പോകുന്ന തെലുങ്കു- തമിഴ് ദ്വിഭാഷാ ചിത്രമാണ് വിജയ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close