സിദ്ധരാമയ്യയായി വിജയ് സേതുപതി; ‘ലീഡർ രാമയ്യ’ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങും

Advertisement

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥയായ ലീഡർ രാമയ്യയിൽ തമിഴ് നടൻ വിജയ് സേതുപതി നായകനാകുന്നു. താരത്തിന്റെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്. രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്ന് സംവിധായകൻ സത്യ രത്നം അറിയിച്ചു. അടുത്തിടെ സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ ചിത്രത്തിനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

‘ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിർണായകഘട്ടത്തിൽ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സത്യരത്നം കൂട്ടിച്ചേർത്തു. നിരവധി പ്രമുഖ കലാകാരന്മാർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും, മറ്റു താരങ്ങളെക്കുറിച്ച് ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ വെളിപ്പെടുത്തലുകൾ നടത്തുമെന്നും’ സംവിധായകൻ അഭിമുഖത്തിലൂടെ പറഞ്ഞു. കഴിഞ്ഞവർഷം മുതൽ നിരവധി മാധ്യമങ്ങൾ സിദ്ധരാമയ്യയുടെ ബയോപിക്കിനെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വിജയ് സേതുപതിയെത്തുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

Advertisement

പ്രതിനായകനായും നായകനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ ബയോപിക്ക് ചിത്രം കൂടിയായിരിക്കും ലീഡർ രാമയ്യ. ഇതിനുമുൻപ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള ‘800’ എന്ന ബയോപിക്കിൽ അദ്ദേഹം അഭിനയിക്കുമെന്ന് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിലും പിന്നീട് ആ പ്രോജക്ടിൽ നിന്നും പിന്മാറിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close