ഉലകനായകനും ധനുഷും ഒന്നിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്രോജക്ട്

Advertisement

ലോകേഷ് കനകരാജിന്റെ ‘വിക്ര’ ത്തിലൂടെ കമലഹാസന്റെ ശക്തമായ തിരിച്ചുവരവാണ് കോളിവുഡ് ആഘോഷിച്ചത്. ഉലകനായകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു വിക്രം. വിക്രത്തിന്റെ ബ്ലോക്ക് ബസ്റ്റർ ഹിറ്റിനു ശേഷം അദ്ദേഹത്തിൻറെ അടുത്ത ചിത്രങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ രാജ് കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ ധനുഷിനെ നായകനാക്കി ഉലകനായകൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമൊരുങ്ങുന്നുവെന്ന വാർത്തയാണ് കോളിവുഡിൽ നിന്നും പുറത്തു വരുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാർ ആണെന്ന് റിപ്പോർട്ടുകളിലൂടെ സൂചിപ്പിക്കുന്നു. ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ പൂർത്തിയാക്കിയ ശേഷമാണ് ഏറ്റവും പുതിയ ചിത്രം ഒരുങ്ങുകയെന്നാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ചിത്രത്തിൻറെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും കാത്തിരിക്കുകയാണ്.

Advertisement

ശങ്കറിന്റെ ‘ ഇന്ത്യൻ ടു’ ൻറെ ചിത്രീകരണം പൂർത്തിയാക്കിയ കമലഹാസൻ ബിഗ് ബോസ് സീസൺ സെവനിന്റെ ഹോസ്റ്റ് ചുമതലകൾ പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ്. അതേസമയം എച്ച് വിനോദിന്റെ കെ എച്ച് 233 യിലും അദ്ദേഹം ജോയിൻ ചെയ്യും. ഈ വർഷം അവസാനം മണി രത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കെഎച്ച് 234 ‘ എന ചിത്രത്തിലേക്കും അദ്ദേഹം ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ശിവകാർത്തികേയന്റെ എസ് കെ 21, സിമ്പുവിന്റെ എസ് ടി ആർ 48, പ്രദീപ് രംഗനാഥൻ- വിഗ്നേഷ് ശിവൻ പ്രോജക്ട്, എച്ച് വിനോദ്- സൂര്യ- ലോഗേഷ് എന്നിവർക്കൊപ്പം കെ എച്ച് 233 തുടങ്ങിയ ചിത്രങ്ങളാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ പ്രോജക്ടുകൾ

Advertisement

Copyright © 2017 onlookersmedia.

Press ESC to close