ലാൽഭാവങ്ങൾക്ക് 63 വയസ്സ്; ജന്മദിനാശംസകൾ നൽകി മമ്മൂട്ടി

Advertisement

മലയാള സിനിമയുടെ മഹാനടൻ മോഹൻലാലിന് ഇന്ന് 63 ജന്മദിനം. അഭിനയം കൊണ്ട് മലയാള സിനിമയെ മോഹനമാക്കിയ ലാൽഭാവങ്ങൾക്ക് ഇന്നും നിത്യയൗവനമാണ്. മോഹൻലാൽ എന്ന പേരിനെ അർത്ഥവത്താക്കുന്ന മോഹന ഭാവങ്ങളിലൂടെ ഓരോ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് അദ്ദേഹം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത് . വെള്ളിത്തിരയുടെ എക്കാലത്തെയും മികച്ച പ്രതിനിധാനത്തിന് അർധരാത്രിയിൽ ആദ്യ ജന്മദിനാശംസകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നടക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ഇരുവരുടെയും സൗഹൃദം മലയാളികളും സിനിമ പ്രേമികളും അത്ഭുതത്തോടെ മാത്രമേ നോക്കി കണ്ടിട്ടുള്ളൂ.

മോഹൻലാലിൻറെ ഒരു കഥാപാത്രത്തിന്റെയെങ്കിലും പ്രതിബിംബമാകാത്ത ഒരു മലയാളിയുംഇതുവരെ ഉണ്ടാകില്ല എന്നതും സംശയമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമനും,കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിയും, ഭ്രമരത്തിലെ ശിവൻകുട്ടിയും, രാജാവിൻറെ മകനിലെ വിൻസെന്റും, തന്മാത്രയിലെ രമേശൻ നായരും, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനും, ദൃശ്യത്തിലെ ജോർജുകുട്ടിയുമെല്ലാം ഓരോ മനുഷ്യരിലൂടെയും കടന്നുപോയ പ്രതിബിംബങ്ങളാണ്.

Advertisement

സിനിമാ മേഖലയിലെ പ്രശസ്തരും സോഷ്യൽ മീഡിയയിലെ ഫാൻ പേജുകളുമെല്ലാം അദ്ദേഹത്തിന് ജന്മദിനാശംസകൾ കൊണ്ട് കമൻറ് ബോക്സുകൾ നിറക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റിൽസ് പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. അറിയാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close