മെഗാസ്റ്റാറിന്‍റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ വിജയ് സേതുപതി..

Advertisement

ഇന്ത്യന്‍ സിനിമയുടെ മെഗാസ്റ്റാര്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പിറന്നാളാണ് ഇന്ന്‍. തെലുങ്ക് സിനിമ ലോകം മെഗാസ്റ്റാറിന്‍റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാനായി ചിരഞ്ജീവിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

സെയ് രാ എന്ന ചരിത്ര സിനിമയാണ് മെഗാസ്റ്റാറിന്‍റെ നൂറ്റി അന്‍പത്തിയൊന്നാം സിനിമയായി എത്തുന്നത്. ചിരഞ്ജീവിയ്ക്കും അമിതാഭ് ബച്ചനും ഒപ്പം തമിഴിലെ പുതിയ സെന്‍സേഷന്‍ വിജയ് സേതുപതിയും അഭിനയിക്കുന്നു എന്നാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

Advertisement

മികച്ച സിനിമകള്‍ കൊണ്ട് തമിഴ് നാട്ടിലും അന്യ നാടുകളിലും ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് വിജയ് സേതുപതി. പുതിയ തലമുറയിലെ മികച്ച നടനായാണ് വിജയ് സേതുപതിയെ പ്രേക്ഷകര്‍ വാഴ്ത്തുന്നത്.

സെയ് രാ പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.

തെലുങ്ക് സിനിമയിലെ നമ്പര്‍ 1 സ്റ്റാര്‍ ആയി നില നില്‍ക്കുന്ന താരമാണ് ചിരഞ്ജീവി. ബാഹുബലിയെ വെല്ലുന്ന ഒരു സിനിമയായാണ് സെയ് രാ ഒരുക്കുന്നത്.

Advertisement

Press ESC to close