തുടര്‍ പരാജയം കൊണ്ട് ആരാധകരെ നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ഷാരൂഖ് ഖാന്‍ എന്ന്‍..

Advertisement

ബോളിവുഡ് കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്നാണ് ആരാധകര്‍ വിളിക്കുക എങ്കിലും കുറച്ചു നാളുകളായി ബോക്സോഫീസ് പവര്‍ ഒക്കെ നഷ്ടപ്പെട്ട ഷാരൂഖ് ഖാനെയാണ് പ്രേക്ഷകര്‍ കാണുന്നത്.

ക്ലാസ്സ് സിനിമകളിലൂടെ ആമിര്‍ ഖാനും മാസ്സ് സിനിമകളിലൂടെ സല്‍മാന്‍ ഖാനും ബോക്സോഫീസ് അടക്കി ഭരിക്കുമ്പോള്‍ ഷാരൂഖ് ഖാന് വലിയ വിജയങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയുന്നേയില്ല.

Advertisement

ദില്‍വാലെ, ജബ് ഹാരി മെറ്റ് സെജല്‍, റയീസ് തുടങ്ങിയ സിനിമകള്‍ പ്രതീക്ഷകളോടെ എത്തിയെങ്കിലും ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല.

കൂടാതെ ജബ് ഹാരി മെറ്റ് സെജലിന്‍റെ വിതരണക്കാര്‍ നഷ്ടപരിഹാരം ഷാരൂഖ് ഖാന്‍ തരണമെന്ന് പറഞ്ഞതും ഷാരൂഖിന് തിരിച്ചടിയായി.

ആനന്ദ് എല്‍ റായിയാണ് ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഈയിടെ നടന്ന ഒരു മീഡിയ അഭിമുഖത്തില്‍ ഷാരൂഖ് ഈ പരാജയങ്ങളെ എങ്ങനെ നോക്കി കാണുന്നു ഇതെല്ലാം അടുത്ത സിനിമയെ ബാധിക്കില്ലെ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായിയുടെ മറുപടി ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്.

“എല്ലാ നടന്മാരും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച് ഷാരൂഖ് ഖാന് കൃത്യമായി അറിയാം. പക്ഷേ പുതിയ സിനിമയെ കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷകളുണ്ട്. ബോക്സോഫീസ് കളക്ഷനെ കുറിച്ച് അദ്ദേഹത്തിന് വ്യാകുലതകളൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് പേടി ഈ പരാജയങ്ങള്‍ തന്‍റെ ആരാധകരെ തന്നില്‍ നിന്നും അകറ്റുമോ എന്നാണ്” ആനന്ദ് എല്‍ റായി പറയുന്നു.

Advertisement

Press ESC to close