പൃഥ്വിരാജ് വീണ്ടും പാടുന്നു..

Advertisement

അഭിനയത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും തനിക്ക് കഴിവുണ്ട് എന്ന്‍ തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2009 ല്‍ ഇറങ്ങിയ പുതിയ മുഖം എന്ന സിനിമയിലായിരുന്നു പൃഥ്വിരാജ് ആദ്യമായി പാടുന്നത്. തുടര്‍ന്ന്‍ പോക്കിരിരാജ, അന്‍വര്‍, ഉറുമി, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി ഒട്ടേറെ സിനിമകളില്‍ പൃഥ്വിരാജ് ഗായകനായി.

പുതിയ മുഖം, ഉറുമി എന്നീ സിനിമകളില്‍ ദീപക് ദേവാണ് സംഗീതം ഒരുക്കിയിരുന്നത്. ഈ ഗാനങ്ങള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തിരുന്നു.

Advertisement

വീണ്ടും പൃഥ്വിരാജ് ഗായകനായി എത്തുകയാണ്. ഇത്തവണയും ദീപക് ദേവിനൊപ്പമാണ് ഗായകനായി പൃഥ്വിരാജിന്‍റെ വരവ്.

ജിനു അബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ഗായകനാകുന്നത്. ഗാനത്തിന്‍റെ മേക്കിങ് വീഡിയോ ഉടന്‍ തന്നെ പുറത്തു വിടുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനമാണ് ഇതെന്നും ദീപക് ദേവിന്‍റെ നിര്‍ബന്ധപ്രകാരമാണ് ഈ ഗാനം പാടുന്നതെന്നും താരം പറയുന്നു.

ഭാവനയും മിഷ്ടി ചക്രവര്‍ത്തിയും നായികമാരാകുന്ന ആദം ജോണ്‍ ഓണക്കാലത്ത് തിയേറ്ററുകളില്‍ എത്തും..

Advertisement

Copyright © 2017 onlookersmedia.

Press ESC to close