ഷാൻ റഹ്മാന്റെ സംഗീതം വെളിപാടിന്റെ മാറ്റ് കൂട്ടുന്നു; ആരാധകരെ ആവേശത്തിലാഴ്ത്തി ജിമ്മിക്കി കമ്മല്

Advertisement

മോഹൻലാൽ- ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം വരുന്ന ഓണത്തിന് വമ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്‌. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വളരെ വേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 31 നു കേരളത്തിൽ ഇരുന്നൂറിൽ അധികം സ്‌ക്രീനുകളിൽ വെളിപാടിന്റെ പുസ്തകം റിലീസിനെത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മോഹൻലാൽ- ലാൽ ജോസ് കൂട്ടുകെട്ട് ഒരുക്കുന്ന മാജിക്കിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ. ഓണ ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ അർപ്പിക്കപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ഓഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഈണമിട്ട വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് ആലപിച്ച എന്റമ്മെടെ ജിമിക്കി കമ്മല് എന്ന് തുടങ്ങുന്ന ഒരടിപൊളി ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്.

റിലീസ് ചെയ്ത നിമിഷം മുതൽ ഈ ഗാനം ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും തരംഗമായി മാറി കഴിഞ്ഞു. തട്ട് പൊളിപ്പൻ ശൈലിയിലുള്ള ഈ ഗാനം ഈ ഓണത്തിന് പ്രേക്ഷകരുടെ പ്രീയപ്പെട്ട ഗാനമായി മാറുമെന്നുറപ്പാണ്.ഇപ്പോൾ തന്നേ മൂന്ന് ലക്ഷം വ്യൂസ് സോങ്ങിന് കിട്ടി കഴിഞ്ഞു .അത്ര വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലൂടെ ഈ ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertisement

ഇത് കൂടാതെ നാല് മനോഹര ഗാനങ്ങൾ കൂടി ഈ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഷാൻ റഹ്മാൻ ആദ്യമായി ആണ് ലാൽ ജോസിനൊപ്പവും അതുപോലെ ഒരു മോഹൻലാൽ ചിത്രത്തിന് വേണ്ടിയും സംഗീതം ഒരുക്കുന്നത്.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ നായിക അന്ന രാജൻ നായികയായി എത്തുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, ശരത് കുമാർ, അരുൺ കുര്യൻ, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ മൈക്കൽ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിൻസിപ്പലിന്റെ വേഷമാണ് ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close