ദുൽഖറിന്റെ നായികയാകുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാ..

Advertisement

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്നാ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. ആദ്യ ചിത്രത്തിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും അടുത്ത ചിത്രത്തിന് വേണ്ടി അഹാനയ്ക്ക് ഒട്ടേറെ കാത്തിരിക്കേണ്ടി വന്നു.

നിവിൻ പോളിയ്ക്ക് ഒപ്പമാണ് ഇത്തവണ അഹാന കൃഷ്ണ നായികയായി എത്തുന്നത്. അൽത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം റിലീസിങിന് ഒരുങ്ങുകയാണ്.

Advertisement

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ റിലീസിങിന് അനുബന്ധിച്ചു ആരാധകരോട് സംസാരിക്കാനായി ഫേസ്‌ബുക്ക് ലൈവിൽ കഴിഞ്ഞ ദിവസം അഹാന എത്തിയിരുന്നു. ലൈവിനിടയിൽ ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. ദുൽക്കറിന് ഒപ്പം ഒരു സിനിമയുണ്ടാകുമോ എന്ന്..

ഇക്കാര്യം എന്നോട് ചോദിക്കുന്നതിനെക്കാള്‍ നല്ലത് ദുല്‍ഖറിനോട് ചോദിക്കുന്നത് ആണ് നല്ലത് എന്നായിരുന്നു അഹാനയുടെ മറുപടി. അങ്ങനെയൊരു ചിത്രം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും അഹാന പറഞ്ഞു.

നിവിന്‍ പോളിയ്‌ക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിക്കാനായത് മികച്ച അനുഭവമായിരുന്നെന്നും അഹാന പറയുന്നു. വലിയൊരു നടനാണെന്ന അഹങ്കാരമൊന്നും നിവിനില്ല. ഇനിയും നിവിന്റെ നായികയാകാൻ കഴിയും എന്ന പ്രതീക്ഷയിലാണ് താൻ എന്നും അഹാന കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close