ടേക്ക് ഓഫിന് ശേഷം വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കുഞ്ചാക്കോ ബോബൻ വീണ്ടും: വർണ്യത്തിൽ ആശങ്ക പ്രേക്ഷക ഹൃദയം കീഴടക്കുന്നു..

Advertisement

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ വർണ്യത്തിൽ ആശങ്ക ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെ ആണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്ഷം ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം മറ്റൊരു ബോക്സ് ഓഫീസ് വിജയം ആവർത്തിക്കുകയാണ് കുഞ്ചാക്കോ ബോബൻ വർണ്യത്തിൽ ആശങ്ക എന്ന ഈ ചിത്രത്തിലൂടെ. ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോ ബോബൻ ഈ വര്ഷം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.

ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ഷഹീദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച കുഞ്ചാക്കോ ബോബൻ അതിനു ശേഷം രാമന്റെ ഏദൻ തോട്ടത്തിലെ രാമൻ ആയും മികച്ച പ്രകടനം ആണ് നമ്മുക്ക് നൽകിയത്.

Advertisement

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയപ്പോൾ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത രാമന്റെ ഏദൻ തോട്ടം ഈ നടന് നിരൂപക പ്രശംസ നേടി കൊടുത്തു. ഇപ്പോളിതാ സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ വർണ്യത്തിൽ ആശങ്കയിലെ ക്വോട്ട ശിവൻ എന്ന കള്ളനായി വീണ്ടും മികച്ച പ്രകടനം.

ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തൃശൂർ ഗോപാല്ജി ആണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏതായാലും കുഞ്ചാക്കോ ബോബന് ഈ വർഷത്തെ രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയമാണ് വർണ്യത്തിൽ ആശങ്ക സമ്മാനിച്ചിരിക്കുന്നതു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close