
Advertisement
മഹേഷിന്റെ പ്രതികാരത്തിലെ ചിൽ സാറാ ചിൽ എന്ന ഡയലോഗും ആ ദൃശ്യങ്ങളും ആരും മറക്കാനിടയില്ല. എൽദോച്ചായനെ ആശയക്കുഴപ്പത്തിലാക്കിയ സാറ എന്ന ഉണ്ണിമായ ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയില്‍ പുത്തന്‍ മേക്കോവറില്‍ എത്തുകയാണ്. ശ്യം പുഷ്‌കരനും ദിലീഷ് പോത്തനും തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിലെ നായകൻ ടൊവിനോയാണ്.
Advertisement
തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്റെ ഭാര്യയാണ് ഉണ്ണിമായ. ആര്‍ക്കിടെക്റ്റായ ഇവർ ജോലി രാജിവച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്. ഉണ്ണിമായയുടെ രണ്ടാമത്തെ ചിത്രമാണിത്. ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെയും അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ആഷിക് അബുവും അമല്‍ നീരദും ചേർന്നാണ് ‘മായാനദി’ നിർമിക്കുന്നത്.