ജമിനി ഗണേശൻ ആയി അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരം എന്ന് ദുൽകർ സൽമാൻ..!

Advertisement

ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനടി. മലയാളത്തിന്റെ യുവതാരം ദുൽകർ സൽമാനാണ് കാതൽ മന്നൻ എന്നറിയപ്പെട്ടിരുന്ന തമിഴ് സിനിമയിലെ ഒരുകാലത്തെ ഏറ്റവും ജനപ്രിയ നടന്മാരിലൊരായ ജമിനി ഗണേശനായി വെള്ളിത്തിരയിലെത്തുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ദുൽകർ സൽമാൻ ജമിനി ഗണേശനായി അഭിനയിക്കുന്നത്.

ഈ ചിത്രത്തിൽ ജമിനി ഗണേശനായി വേഷമിടാൻ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണ് എന്നാണ് ദുൽകർ സൽമാൻ പറഞ്ഞിരിക്കുന്നത്. ദുൽഖറിന്റെ ജന്മദിനത്തിൽ ഈ ചിത്രത്തിലെ ദുൽഖറിന്റെ ലുക് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. കീർത്തി സുരേഷ് സാവിത്രിയുടെ വേഷം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാമന്തയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് വാർത്തകൾ വരുന്നത്. തെലുങ്കിൽ നിർമ്മിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലും മൊഴി മാറ്റി റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവത്തകരുടെ പ്ലാൻ.

Advertisement

ദുൽഖറിന്റെ അടുത്ത റിലീസുകൾ സൗബിൻ ഷാഹിറിന്റെ പറവയും ബിജോയ് നമ്പ്യാരുടെ സോളോയുമാണ്. നായകനല്ലെങ്കിലും പറവയിൽ വളരെ പ്രധാനപ്പെട്ടൊരു വേഷമാണ് ദുൽകർ ചെയ്യുന്നത്. പറവ സെപ്റ്റംബർ ആദ്യ വാരം തീയേറ്ററുകളിൽ എത്തും. സോളോ മലയാളത്തിലും തമിഴിലുമായൊരുക്കിയ ദ്വിഭാഷാ ചിത്രമാണ്. നാല് കഥകൾ പറയുന്ന ഒരു ആന്തോളജി മൂവി കൂടിയാണ് സോളോ. ഈ രണ്ടു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക് പോസ്റ്ററുകൾ ദുൽഖറിന്റെ ജന്മ ദിനത്തിൽ പുറത്തു വിട്ടിരുന്നു. സോളോയുടെ ആദ്യ ടീസറും ആ ദിവസം പുറത്തു വന്നിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close