താരങ്ങൾക്കിടയിൽ വ്യത്യസ്ഥനായി ഉണ്ണി മുകുന്ദൻ; പ്രിയ നടന്റെ ജന്മദിനാഘോഷത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

Advertisement

മലയാളികളുടെ പ്രിയതാരമായ ഉണ്ണി മുകുന്ദന്റെ ജന്മദിനമായിരുന്നു രണ്ട് ദിവസങ്ങൾക്ക് മുൻപ് . തന്റെ വീടിന് സമീപമുളള പോളിഗാർഡനിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ഉണ്ണിയുടെ ജന്മദിനാഘോഷം. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിർന്ന ആൺകുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്. 18 നും 80 നും ഇടയിൽ പ്രായമുള്ള 109 അംഗങ്ങൾ നിലവിൽ പോളിഗാർഡനിലുണ്ടെന്നും 90% പേരും മാതാപിതാക്കൾ മരണപ്പെട്ടവരും ജുവൈനൽ ഹോം എന്നീ സ്ഥലങ്ങളിൽ സംരക്ഷിക്കുവാൻ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ വ്യക്തമാക്കി.

Advertisement

തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർ ഇവർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ജാതി മത ഭേതമന്ന്യേ നിങ്ങളാൽ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവർക്ക് സഹായമെത്തിച്ചു കൊടുക്കണമെന്നും പുനരധിവാസകേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളോടൊപ്പം ഉണ്ണി മുകുന്ദൻ പങ്ക് വെച്ചു.

ഇന്നത്തെ തിരക്കിലും എല്ലാം നേടാനുള്ള നെട്ടോട്ടത്തിലും പിറന്നാൾ ബൗദ്ധിമാന്ദ്യം സംഭവിച്ചവരോടൊപ്പം ആഘോഷിക്കാൻ ഉണ്ണി മുകുന്ദൻ സമയം കണ്ടെത്തിയതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Advertisement

Press ESC to close