അരിസ്റ്റോ സുരേഷ് ആലപിച്ച ഉദാഹരണം സുജാതയിലെ ഗാനം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു

Advertisement

മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ശേഷം അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച ഗാനം പ്രേക്ഷകർ ഏറ്റെടുക്കുന്നു. ഉദാഹരണം സുജാതയിലെ ‘നീ ഞങ്ങടെ കണ്ണിന്‍റെ കണ്ണാണെടി പെണ്ണാളേ’ എന്ന നാടന്‍ പാട്ട് ശൈലിയിലുള്ള ഗാനമാണ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഗാനം യുട്യൂബിലെത്തിയത്. അര ലക്ഷത്തിലേറെ പേരാണ് പേരാണ് ഇതുവരെ ഈ ഗാനം കണ്ടിരിക്കുന്നത്.

Advertisement

ഉദാഹരണം സുജാതയിലെ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. ഗോപി സുന്ദറിന്‍റേതാണ് സംഗീതം.സിതാര കൃഷ്ണകുമാര്‍, രാജലക്ഷ്മി അഭിരാം, സയനോര ഫിലിപ്പ് എന്നിവരും അരിസ്റ്റോ സുരേഷിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്. സന്തോഷ് വര്‍മ്മയാണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. നശ്വര രാജൻ, ജോജു ജോർജ്ജ്, അലൻസിയർ, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്, അഭിജ എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു.

Advertisement

Press ESC to close