പെങ്ങളില ഇന്ന് മുതൽ; പ്രതീക്ഷകൾക്ക് നടുവിൽ ടി വി ചന്ദ്രൻ ചിത്രം..!

Advertisement

പ്രശസ്ത  സംവിധായകൻ ടി വി ചന്ദ്രൻ ഒരുക്കിയ പെങ്ങളില ആണ് ഇന്ന് റിലീസ് ചെയ്യുന്ന  പ്രധാന മലയാള ചിത്രങ്ങളിൽ ഒന്ന്. ടി വി ചന്ദ്രൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മികച്ച റിലീസ് ആണ് കേരളത്തിൽ നേടിയെടുത്തിരിക്കുന്നതു. ചിത്രത്തി൯ന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ലാലും ബേബി അക്ഷര കിഷോറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ബെൻസി  പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.

വിഷ്ണു മോഹൻ സിതാര സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി ടി ശ്രീജിത്തും ഈ ചിത്രത്തിനായി കാമറ ചലിപ്പിച്ചിരിക്കുന്നതു പ്രശസ്ത ക്യാമെറാമാനായ സന്തോഷ് തുണ്ടിയിലും ആണ്. ഈ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിലും പെങ്ങളില മത്സരിച്ചിരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ടി വി ചന്ദ്രൻ ഒരു ചിത്രമൊരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. മമ്മൂട്ടി നായകനായ പൊന്തൻ മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‍കാരം നേടിയ ടി വി ചന്ദ്രൻ ഒരുക്കിയ ആലീസിന്റെ അന്വേഷണം, ഓർമ്മകൾ ഉണ്ടായിരിക്കണം, മങ്കമ്മ , ഡാനി, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം , കഥാവശേഷൻ , ആടും കൂത്ത് (തമിഴ്), വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം തുടങ്ങിയ ചിത്രങ്ങളും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഫിലിം ഫെസ്ടിവലുകളിലുമായി ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട് എന്നതും പെങ്ങളില എന്ന ഈ പുതിയ ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close