ദുൽഖറിനൊപ്പം ടോവിനോയും; സർപ്രൈസുമായി ടിനു പാപ്പച്ചൻ ചിത്രം

Advertisement

ആക്ഷൻ ചിത്രങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചനും പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാനും ഒരുമിക്കുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം പ്രഖ്യാപിച്ചത്. ദുൽഖറിനൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രമായി ടോവിനോ തോമസും ഉണ്ടെന്നാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്ത വർഷമാണ് ആരംഭിക്കുക. ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പ് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

മോഹൻലാലിനെ നായകനാക്കി ടിനു പാപച്ചൻ പ്രഖ്യാപിച്ച ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുമ്പോഴാണ് ദുൽഖറിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രത്തിൻറെ വാർത്തകൾ പുറത്തുവരുന്നത്. നിലവിൽ ടിനു പാപ്പച്ചൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ‘മലൈയ്ക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ചിത്രീകരണം പൂർത്തിയായശേഷം മാത്രമേ ദുൽഖർ ചിത്രം ആരംഭിക്കുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്. ദുൽഖർ ചിത്രം ലൈനപ്പിൽ ഉള്ളതുകൊണ്ടുതന്നെ ടിനുവിന്റെ മോഹൻലാൽ ചിത്രം വൈകുമെന്നും സൂചനയുണ്ട്.

Advertisement

കുറുപ്പ്, എബിസിഡി എന്നീ ചിത്രങ്ങളിൽ ദുൽഖറും ടോവിനോയും ഇതിനുമുമ്പ് ഒരുമിച്ചിട്ടുണ്ട്. ദുൽഖർ പ്രധാന കഥാപാത്രമാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യിൽ ടോവിനോ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം ഓണത്തിനാണ് റിലീസ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷനേറെ പ്രാധാന്യമുള്ള ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള പ്രൊജക്ടാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close