നിറയെ സ്നേഹം നിറച്ച് ഞങ്ങളൊരുക്കിയ ചിത്രം നാളെയെത്തുന്നു ; ‘അടി’യെ കുറിച്ച് ദുൽഖർ സൽമാൻ

Advertisement

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘അടി ‘ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് നിർമാതാവായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ടവർ ചേർന്ന് സ്നേഹം കൊണ്ടൊരുക്കിയ ചിത്രമാണ് അടി എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തുറന്ന് എഴുതിയത്.

ദുൽഖർ സൽമാൻറെ വാക്കുകൾ ഇങ്ങനെ: ” നിറയെ സ്നേഹം നിറച്ച് ഞങ്ങൾ ഒരുക്കിയ അടി നാളെ തിയേറ്ററുകളിൽ എത്തുകയാണ്. എനിക്ക് ഏറെ പ്രിയപ്പെട്ടവരായ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കിയ ഒരു മനോഹര ചിത്രമാണിത്. കൊവിഡ് മൂലം നിരവധി പ്രതിസന്ധികൾ ഞങ്ങൾ നേരിട്ടെങ്കിലും തിയേറ്ററുകളിൽ തന്നെ ഈ ചിത്രം എത്തിക്കുവാൻ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്.തീയറ്ററിൽ പോയി സുഹൃത്തുക്കൾക്കും കുടുംബത്തോടും ഒപ്പം ചിത്രം കണ്ട് ഞങ്ങൾക്ക് അഭിപ്രായം അറിയിക്കണം. എൻ്റെ സിനിമകൾ നിർമ്മിക്കുക എന്നത് പോലെ തന്നെ മറ്റ് നടന്മാരുടെ ചിത്രങ്ങളും നിർമ്മിക്കുക എന്നത് വെഫറർ ഫിലിംസിൻ്റെ ലക്ഷ്യങ്ങളിൽ ഒന്നുകൂടിയാണ്. അടിയുടെ കഥ കേട്ടപ്പോൾ തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾക്ക് നിങ്ങൾ തരുന്ന പിന്തുണയ്ക്ക് ഒരായിരം നന്ദി അറിയിക്കുന്നു”– ദുൽഖർ സൽമാൻ കുറിച്ചു.

Advertisement

അദ്ദേഹത്തിൻറെ നന്ദി വാക്കുകളിൽ സ്നേഹപ്രകടിപ്പിച്ച് അഹാന കൃഷ്ണയും സംവിധായകൻ പ്രശോഭ് വിജയനും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ടീസറിനും ട്രെയിലറിനും സോഷ്യൽ മീഡിയയിൽ നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ ഇതുവരെ കാണാത്ത മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകർ കാണുകയെന്നു സംവിധായകനും പ്രസ് മീറ്റിലൂടെ തുറന്നു പറഞ്ഞിരുന്നു. പ്രശോഭ് വിജയന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ധിഖാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close