‘ലിയോ’യിൽ വിജയ്ക്കൊപ്പം ജോജു ജോർജും

Advertisement

സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’. വിജയ് നായകനായ ചിത്രത്തിൻറെ ചിത്രീകരണം ജനുവരിയിൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ പൂർത്തിയാകുമ്പോൾ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജോജു ജോർജിനെ തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. ട്വിറ്ററിലൂടെയാണ് വാർത്ത പുറത്തുവന്നത്. ചിത്രത്തിൻറെ ചെന്നൈ ഷെഡ്യൂളിലാണ് അദ്ദേഹം ഉൾപ്പെടുന്നതെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം ചിത്രം ഒരുഷെഡ്യൂൾ ബ്രേക്കിലാണ് ഉള്ളത്. ചെന്നൈയിലും ഹൈദരാബാദിലുമാണ് ചിത്രത്തിൻറെ തുടർന്നുള്ള ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രീ റിലീസ് ഹൈപ് ചിത്രത്തിന്റെ ബിസിനസിനെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓവർസീസ് തുക സ്വന്തമാക്കിയത് ‘ലിയോ’ ആണെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. വിദേശ വിതരണ അവകാശം വിറ്റ വകയിൽ ചിത്രം 60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

Advertisement

കമൽഹാസൻ നായകനായ ‘വിക്ര’ത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷയും വളരെ വലുതാണ്. വമ്പൻ താരനിരയാണ് ചിത്രത്തിൽ ഇതിനോടകം അണിനിരക്കുന്നത്. മലയാളത്തിൽ ബാബു ആൻറണിയും മാത്യു തോമസും ചിത്രത്തിൻറെ ഭാഗമായിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈയൊരു ലിസ്റ്റിലേക്കാണ് പ്രധാന കഥാപാത്രമായി ജോജു ജോർജ്ജും എത്തിയിരിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്. സഞ്ജയ് ദത്ത്,തൃഷ,സാൻഡി മിഷ്കിൻ,പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ,ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close