
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ടോവിനോ തോമസ്. ആദ്യ കാലത്ത് ചെറിയ വേഷങ്ങൾ അവതരിപ്പിച്ചായിരുന്നു ടോവിനോ മലയാള സിനിമയിൽ എത്തിയത്. പിന്നീട് മെക്സിക്കൻ അപാരതയിലൂടെ നായക പദവിയിലേക്ക് ഉയർന്ന ടോവിനോ തന്റെ അഭിനയം കൊണ്ട് ഇതിനോടകം മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാളായി മാറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മായനദിയിലൂടെ ടോവിനോ തന്റെ മികച്ച പ്രകടനം കാഴ്ചവച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കരിയർ ഗ്രാഫ് വലിയതോതിൽ ഉയറന്നപ്പോഴും അദ്ദേഹത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും വർദ്ധിച്ചിരുന്നു. ഇപ്പോഴിതാ മാരി2, മധുപാൽ ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളുമായി എത്തുകയാണ് ടോവിനോ.
പൊതുവെ മലയാള സിനിമയിൽ നടക്കുന്ന ഒരു കാര്യമാണ് താരങ്ങളുടെ സ്ക്രിപ്റ്റ് തിരുത്തൽ. അത്തരം താരങ്ങളെ പോലെ ടോവിനോയുടെ കഥാപാത്രങ്ങളിലും കഥയിലും മാറ്റം കൊണ്ടുവരാറുണ്ടോ എന്നും. റൊമാന്റിക്കായുള്ള സീനുകളിൽ ഒരു പ്രശനം വരണ്ട എന്ന് കരുതി തിരുത്താൻ ശ്രമിക്കാറുണ്ടോ എന്നുമായിരുന്നു അവതാരികയുടെ രസകരമായ ചോദ്യം. മായനദി പോലുള്ള ചിത്രങ്ങളിലെ പ്രണയ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ താൻ ഭാര്യയോട് മുൻപ് തന്നെ പറയാറുണ്ടെങ്കിലും അതൊന്നും അവൾ അത്ര വലിയ കാര്യമായി എടുക്കാറില്ല. കൂടാതെ അത്തരം രംഗങ്ങൾ ഒഴിവാക്കിയാൽ ചിത്രത്തിന്റെ ഡെപ്ത് ഒരുപക്ഷെ കുറയുമെന്നും ടോവിനോ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തെയും കഥയെയും തന്റെ താല്പര്യങ്ങൾക്ക് വേണ്ടി തിരുത്തുന്നതിനോട് എതിർപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനും രചയിതാവും തനിക്ക് വിശ്വാസപൂർവ്വം ഒരു തിരക്കഥ നൽകുമ്പോൾ അവരുടെ കഷ്ടപ്പാടിനെ കളിയാക്കുന്നത് പോലെയാണ് അത് തിരുത്തി തനിക്ക് അനുകൂലമാക്കുന്നതെന്നും ടോവിനോ പറഞ്ഞു. ഒരു ഇന്റർവ്യൂവിലാണ് ടോവിനോയുടെ ഈ പരാമർശം.