പടം പൊളിക്കും, ലിജോ ജോസ് പെല്ലിശേരി ഇതുവരെ ചെയ്യാത്ത തരം ചിത്രം; മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനെ കുറിച്ച് ടിനു പാപ്പച്ചൻ.

Advertisement

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി അടുത്ത വർഷം ജനുവരി 25 നാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള, പ്രശസ്ത സംവിധായകൻ ടിനു പാപ്പച്ചന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ഡിറക്ടറായി ജോലി ചെയ്തത് ടിനു പാപ്പച്ചനാണ്. ടിനുവിന്റെ ഏറ്റവും പുതിയ ചിത്രമായ ചാവേറിന്റെ പ്രചരണാർത്ഥം, സിനിമാ എക്സ്പ്രസിന് വേണ്ടി വിഘ്‌നേഷ് മധു നടത്തിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്, അദ്ദേഹം മലൈക്കോട്ടൈ വാലിബനെ കുറിച്ചും മനസ്സ് തുറന്നത്.

ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണെന്നും ആകാംഷ കാരണം ഇടക്ക് താൻ പോയി അത് കാണാറുണ്ടെന്നും ടിനു പറയുന്നു. എങ്ങനെയാണ് വാലിബൻ രൂപപ്പെടുന്നത് എന്ന ചോദ്യത്തിന്, “പടം പൊളിക്കും” എന്ന മറുപടിയാണ് ടിനു പറയുന്നത്. ചിത്രത്തെ കുറിച്ചു കൂടുതലൊന്നും വെളിപ്പെടുത്താൻ തനിക് അനുവാദമില്ലെന്നും, എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി നമ്മുടെ മുന്നിലേക്ക് എത്തിക്കാൻ പോകുന്നത്, ഇതുവരെ നമ്മൾ ആരും കാണാത്ത തരം ഒരു ദൃശ്യഭാഷ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു ഗംഭീര തീയേറ്റർ അനുഭവം തരുന്ന ചിത്രമായിരിക്കും വാലിബനെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ സൊനാലി കുൽക്കർണി, കാത്ത നന്ദി, ഹരീഷ് പേരാടി, മനോജ് മോസസ്, മണികണ്ഠൻ ആചാരി, സുചിത്ര നായർ, ഹരിപ്രശാന്ത് വർമ്മ, ഡാനിഷ് സൈത്, രാജീവ് പിള്ളൈ, സഞ്ജന ചന്ദ്രൻ, ആൻഡ്രിയ റവേറ എന്നിവരും വേഷമിട്ടിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close