അജഗജാന്തരം 2 സംഭവിക്കുമോ; വെളിപ്പെടുത്തി ടിനു പാപ്പച്ചൻ.

Advertisement

മലയാളത്തിന്റെ യുവതലമുറയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ടിനുവിന്റെ ഏറ്റവും പുതിയ ചിത്രമായ ചാവേറും ഇപ്പോൾ തീയേറ്ററുകളിൽ ഉണ്ട്. ഗംഭീര ആക്ഷനും മാസ്സുമായി തന്റെ ആദ്യ രണ്ട് ചിത്രങ്ങളൊരുക്കിയ ടിനു പാപ്പച്ചൻ, അതിൽ നിന്നെല്ലാം മാറി വളരെ വ്യത്യസ്തമായ രീതിയിലാണ് തന്റെ മൂന്നാം ചിത്രമൊരുക്കിയത്. പ്രേക്ഷകർ തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആക്ഷൻ മാസ്സ് ചിത്രങ്ങൾ മാത്രമാണെന്ന് താൻ കരുതുന്നില്ലെന്നും, വ്യത്യസ്തമായ ചിത്രങ്ങൾ അവർക്കു മുന്നിലേക്ക് എത്തിക്കാനും അത് അവർക്ക് ഇഷ്ടപെടുന്ന രീതിയിൽ ഒരുക്കാനുമാണ് ഒരു സംവിധായകനെന്ന നിലയിൽ തന്റെ ശ്രമം എന്നും ടിനു പാപ്പച്ചൻ പറയുന്നു. അല്ലെങ്കിൽ അജഗജാന്തരം എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള ഒരു സാധ്യത നിലനിൽക്കവേ തനിക്ക് അതിന് ശ്രമിച്ചാൽ മതിയായിരുന്നു എന്നും ടിനു പറയുന്നു.

Advertisement

അജഗജാന്തരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യതകൾ അതിന്റെ രചയിതാക്കൾ തന്നോട് പങ്ക് വെച്ചിരുന്നു എന്നും, അവർ അതിനുള്ള ശ്രമത്തിലാണ് എന്നും ടിനു പറയുന്നു. എന്നാൽ താൻ അത് ചെയ്യുമോ എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന്റെ തിരക്കഥ പൂർത്തിയാവുകയും തനിക്കത് പൂർണമായും ഇഷ്ടപ്പെടുകയും ചെയ്തതിന് ശേഷം മാത്രമേ അതിന്റെ എന്തെങ്കിലും കാര്യങ്ങൾ തീരുമാനിക്കാൻ പറ്റൂ എന്നും, താൻ ഇപ്പോൾ അതിനെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നും ടിനു കൂട്ടിച്ചേർത്തു. ഒരു മോഹൻലാൽ ചിത്രം പ്ലാൻ ചെയ്തെങ്കിലും അതിന്റെ കഥ മോഹൻലാൽ സാറിന് ഇഷ്ടപ്പെട്ടില്ല എന്നും, പക്ഷെ വേറെ കഥ കൊണ്ട് വരാൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും തന്റെ കഥകൾ കേൾക്കാൻ ലാൽ സർ എപ്പോഴും തയ്യാറാണെന്നും ടിനു വെളിപ്പെടുത്തി. ജോയ് മാത്യു രചിച്ച ടിനുവിന്റെ പുതിയ ചിത്രം ചാവേർ, ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചാവേറിലെ നായകനായി അഭിനയിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close