അയ്യര് കണ്ട ദുബായ് ഇനി അയ്യർ ഇൻ അറേബ്യ; മുകേഷ്- ഉർവശി ചിത്രം വരുന്നു.

Advertisement

പ്രശസ്ത താരങ്ങളായ മുകേഷ്, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ എം എ നിഷാദ് ഒരുക്കിയ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. നേരത്തെ അയ്യര് കണ്ട ദുബായ് എന്നായിരുന്നു ഈ ചിത്രത്തിന്റെ പേരെങ്കിലും, പിന്നീടത് മാറ്റുകയായിരുന്നു. പുതിയ പേരിലുള്ള ഈ ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. രസകരമായ ഒരു വീഡിയോ പങ്ക് വെച്ചുകൊണ്ടാണ് ഈ പേരുമാറ്റ വിവരം അവർ പുറത്തു വിട്ടിരിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ചിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ, മുകേഷ്, ഉർവശി, എന്നിവരെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ 25 വർഷം പൂർത്തിയാവുന്ന വേളയിലാണ് എം എ നിഷാദ് ഈ ചിത്രവുമായി വരുന്നതെന്നതും ശ്രദ്ധേയമാണ്.

നീണ്ട ഇടവേളക്ക് ശേഷം മുകേഷ്- ഉർവശി ടീം ഒന്നിച്ച ഈ ചിത്രം ഒരു മുഴുനീള കോമഡി ചിത്രമായാണ് എം എ നിഷാദ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മേല്പറഞ്ഞ അഭിനേതാക്കളെ കൂടാതെ പ്രശസ്ത താരങ്ങളായ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ എന്നിവരും, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് ആനന്ദ് മധുസൂദനൻ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജോൺകുട്ടി എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close