ആസിഫ് അലിയുടെ ബിഗ്ബഡ്‌ജറ്റ് ചിത്രവുമായി സൂപ്പർ ഹിറ്റ് സംവിധായകൻ

Advertisement

ടോവിനോ കേന്ദ്ര കഥാപാത്രമായ’കള’ ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ടിക്കി ടാക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത് ആസിഫ് അലിയാണ്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ടിക്കി ടാക്ക.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ടിക്കി ടാക്ക. മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍ ഹരിശ്രീ അശോകന്‍, , സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Advertisement

ചിത്രത്തിന്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. 80 ദിവസത്തെ ഷെഡ്യൂളിൽ കേരളത്തിനകത്തും പുറത്തുമായാണ് ചിത്രം ഒരുങ്ങുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close