ഇത് അന്ന തന്നെയോ!! വേറിട്ട ലുക്കിൽ സൂരിയ്ക്കൊപ്പം അന്ന ബെൻ; ‘കൊട്ടുകാളി’ ഫസ്റ്റ് ലുക്ക് ടീസർ

Advertisement

നായികാ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഇടംപിടിച്ച നടി അന്ന ബെൻ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. പി എസ് വിനോദ്‍രാജ് സംവിധാനം ചെയ്യുന്ന  ‘കൊട്ടുകാളി ‘ എന്ന ചിത്രമാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ടീസർ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.

അന്നയുടെ ആദ്യ തമിഴ് ചിത്രത്തിലെ വേറിട്ട ഗെറ്റപ്പും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. സ്കിൻ കളർ ഡൌണ്‍ ചെയ്താണ് ചിത്രത്തിലെ നായിക കഥാപാത്രമായി അന്ന എത്തുന്നത്. സൂരിയാണ് ചിത്രത്തിലെ നായകന്‍.ചിത്രത്തിൻറെ ടീസർ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടട്ടു തമിഴകത്തിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും അന്ന തുറന്നെഴുതിയിരുന്നു. ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ലെന്നും ചിത്രത്തിൻറെ പ്രവർത്തകരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. നടി കീർത്തി സുരേഷടക്കം അന്നയുടെ ലുക്കിനെ പ്രശംസിച്ച് കമൻറുകൾ അറിയിച്ചു.

Advertisement

കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്.എസ് കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് രാജ് തന്നെയാണ്.  ഛായാഗ്രഹണം നിർവഹിക്കുന്നത് ബി ശക്തിവേല്‍, എഡിറ്റിംഗ് ഗണേഷ് ശിവയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close