സസ്പെൻസ് പൊളിക്കാനൊരുങ്ങി ‘ദസറ’: ദേശീയ തലത്തിൽ ഒരേ സമയം ഒന്നിലധികം ഭാഷകളിൽ ട്രെയിലർ റിലീസ്

Advertisement

ആക്ഷൻ ഹീറോ പരിവേഷത്തിൽ നാനി നായകനായെത്തുന്ന ചിത്രം ‘ദസറ’യുടെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൻറെ പോസ്റ്ററിനൊപ്പമാണ് ട്രെയിലറിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് ‘ദസറ’. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സിനിമ പ്രേമികൾക്കിടയിൽ ദിനംപ്രതി പ്രതീക്ഷകൾ ഉയരുകയാണ്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.
ദസറ ടീസറിന് പാൻ-ഇന്ത്യൻ തലത്തിൽ ലഭിച്ച പ്രതികരണം ലഭിച്ചതോടെ നാച്ചുറൽ സ്റ്റാറിൽ നിന്ന് നാനി ദേശീയ താരമായി മാറാൻ പോകുമെന്നാണ് സിനിമാലോകം ചൂണ്ടിക്കാണിക്കുന്നത്.

ട്രെയിലർ റിലീസിന്റെ വേദി ഇതുവരെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, പക്ഷേ ദസറ ട്രെയിലർ ദേശീയ തലത്തിൽ ഒരേ സമയം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ട്രെയിലർ ലോഞ്ചിനൊപ്പം മറ്റൊരു സസ്പെൻസ് കൂടി അണിയറ പ്രവർത്തകർ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാനിക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് കീർത്തി സുരേഷാണ്. നായിക കഥാപാത്രമായ :വെന്നെല’യായി മികച്ച പ്രകടനമാണ് കീർത്തി കാഴ്ച വച്ചിരിക്കുന്നതെന്ന് നാനി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

Advertisement

ശ്രീകാന്ത് ഒഡെല യാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദസറയുടെ സംഗീതം സന്തോഷ് നാരായണനും സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗും നിർവഹിച്ചത് നവീൻ നൂലിയാണ്. സുധാകർ ചെറുകൂരിയാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിൻറെ നിർമ്മാതാവ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close