മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ ചിത്രീകരണം ഉടൻ.

Advertisement

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രം’  ഋഷഭ’ യുടെ തിരക്കഥ പൂർത്തിയായി. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ. മകന്റെയും പിതാവിന്റെയും  ബന്ധത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രണയവും പ്രതികാരവും  ഇഴ ചേർന്നകഥയിൽ മോഹൻലാൽ  പിതാവിന്റെ വേഷത്തിലാണ് എത്തുന്നത്. മകന്റെ വേഷം തെലുങ്ക് താരം അവതരിപ്പിക്കും, വിജയ് ദേവരകൊണ്ടയാണ് മകൻറെ വേഷത്തിൽ എത്തുകയെന്നു  നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ്.  2024 മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും പ്രതീക്ഷയുണ്ട്.  മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡ് താരം സോണാലി കുൽകർണി ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതര ഭാഷകളിൽ നിന്നുള്ള നിരവധി അഭിനേതാക്കളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രം ആകുന്നു. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, സുചിത്ര നായർ, കദ നന്ദി തുടങ്ങിയവർ ഈ താരനിരയിലുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close