വിന്റേജ് മോഹൻലാൽ മാജിക് “തുടരും”; സാധാരണക്കാരനായ മോഹൻലാൽ അപരാജിതൻ

Advertisement

മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന “തുടരും ” എന്ന ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് ഫാമിലി ഡ്രാമ അടുത്ത വർഷം ജനുവരി 30 നാണു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോഴിതാ ഈ ചിത്രം തരുൺ മൂർത്തിക്കൊപ്പം ചേർന്ന് രചിച്ച തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറുമായ കെ ആർ സുനിൽ ചിത്രത്തെ കുറിച്ചും മോഹൻലാൽ എന്ന മഹാനടനെ കുറിച്ചും മനസ്സ് തുറക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. തൊണ്ണൂറുകളിൽ വന്നിട്ടുള്ള, കമൽ, സത്യൻ അന്തിക്കാട് സിനിമകളിൽ കണ്ടിരുന്നതു പോലെ സാധാരണക്കാരനായ മോഹൻലാൽ ആണ് ഈ ചിത്രത്തിലും ഉള്ളതെന്ന് സുനിൽ പറയുന്നു. നമ്മൾ ഇഷ്ടപ്പെടുന്ന ചിരിയും പ്രസരിപ്പുമുള്ള ആ “വിന്റേജ് മോഹൻലാൽ” ആയിരിക്കും “തുടരും” എന്ന ചിത്രത്തിന്റെ ശ്കതി എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ടാക്സി ഓടിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഇതിൽ മോഹൻലാൽ.

Advertisement

ഷണ്മുഖം എന്നാണ് സിനിമയിൽ മോഹൻലാലിൻ്റെ പേര് എന്നും തിരക്കഥ പൂർത്തിയായപ്പോൾ മോഹൻലാൽ മാത്രമായിരുന്നു മനസിലെന്നും അദ്ദേഹം വെളിപ്പെടുത്തി. നമ്മുക്കെല്ലാം പരിചയമുള്ള, നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ് ഈ ചിത്രത്തിലും ഇതിലെ മോഹൻലാൽ കഥാപാത്രത്തിനും ഉള്ളതെന്ന് സുനിൽ പറയുന്നു. ഒരു സാധാരണക്കാരൻ്റെ മനസ്സിലെ സംഭവങ്ങളാണ് കഥയിലുടനീളം ഉള്ളതെന്നും, അയാൾ അഭിമുഖീകരിക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങളും അന്തർ സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും സുനിൽ കൂട്ടിച്ചേർത്തു.

കിരീടം, നാടോടിക്കാറ്റ്, വരവേല്പ്, ബാലഗോപാലൻ എം എ, സന്മനസുള്ളവർക്ക് സമാധാനം, ഉള്ളടക്കം ഒക്കെ പോലെ മോഹൻലാൽ എന്ന നടൻ ഒരു സാധാരണക്കാരനായി വന്ന ഏതൊരു ക്ലാസിക് സിനിമകളുടെയും പുതിയ കാല സ്വഭാവം “തുടരും” എന്ന ചിത്രത്തിനും ഉണ്ടാകുമെന്നാണ് സുനിൽ വെളിപ്പെടുത്തുന്നത്. ഏത് സാധാരണക്കാരനും ഇഷ്ടമാകുന്ന പരിചയം തോന്നുന്ന കഥയും കഥാപാത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്താനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close