‘കാക്കിപ്പട’ക്ക് മെൽബൻ ഫെസ്റ്റിവലിലേക്ക് ക്ഷണം

Advertisement

ഹൈദരാബാദിനെ കേന്ദ്രീകരിച്ചുള്ള ഒരു യഥാർത്ഥ സംഭവത്തിൽ പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കിയ’ കാക്കിപ്പട’ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. സംവിധായകൻ ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചത് എസ്.വി പ്രൊഡക്ഷന്റെ ബാനറിൽ ഷെജി വലിയ കത്താണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ചിത്രത്തിന് ക്ഷണം ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

നിർമ്മാതാവ് കെ എസ് രാമറാവു ‘കാക്കിപ്പട’യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയ വാർത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ആരാധകർ.

Advertisement

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരെ ചുറ്റിപറ്റിയുള്ള കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, മാലാ പാർവ്വതി,സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close