മനോധൈര്യത്തിന്റെയും ഒത്തൊരുമയുടെയും കഥ; ജൂഡ് ചിത്രം ‘2018 Everyone Is A Hero’ നാളെ മുതൽ തിയേറ്ററുകളിൽ

Advertisement

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018 Everyone Is A Hero’ നാളെ മുതൽ തിയറ്ററുകളിലെത്തും. മലയാള സിനിമയിലെ വമ്പൻ താരനിരകളെ അണിയിച്ചൊരുക്കിയ ചിത്രത്തിൻറെ ബുക്കിംങ് ആരംഭിച്ചുകഴിഞ്ഞു. 2018 ൽ കേരളക്കര ഒന്നാകെ വിറങ്ങലിച്ച പ്രളയത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹാമാരിയുടെ നേർക്കാഴ്ച തീയറ്ററുകളിലൂടെ പ്രേക്ഷകർക്കും മുന്നിലെത്തിക്കാൻ ഒരുപാട് കടമ്പകൾ പിന്നിട്ടിരുന്നുവെന്നു സിനിമയിലെ ഓരോ അണിയറ പ്രവർത്തകരും പറഞ്ഞുവെക്കുന്നുണ്ട്.

കാവ്യാ ഫിലിംസ്’, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ‘2018 Everyone Is A Hero’ നിർമ്മിച്ചിരിക്കുന്നത്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ,അപർണ്ണ ബാലമുരളി,ഇന്ദ്രൻസ്, ലാൽ, നരേൻ, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, തുടങ്ങി വൻ താരനിരകളാണ് ചിത്രത്തിൽ കഥാപാത്രങ്ങളാവുന്നത്.

Advertisement

അഖിൽ ജോർജ്ജ് ആണ് ചിത്രത്തിൻറെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ചമൻ ചാക്കോയാണ്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈൻ. ചിത്രത്തിൻറെ പുറത്തിറങ്ങിയ ടീസറും ട്രെയിലറുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ ആദ്യത്തെ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു.ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നത് ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ ആകുന്നത് സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം ചെയ്യുന്നത് സമീറ സനീഷ് തുടങ്ങിയവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close