മോഹന്‍ലാല്‍ ഇല്ല, ഓസ്കാര്‍ സാദ്ധ്യത പട്ടികയില്‍ മമ്മൂട്ടി

Advertisement

ദി സിനിമഹോളിക്ക് നടത്തിയ ഓസ്കര്‍ അര്‍ഹതയുള്ള ഇന്ത്യന്‍ അഭിനേതാക്കളെ കണ്ടെത്താനുള്ള സര്‍വ്വയുടെ ഫലം പുറത്തുവിട്ടു. പതിനഞ്ച് അംഗങ്ങള്‍ ഉള്ള പട്ടികയില്‍ മലയാളത്തില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇടം നേടുന്നുണ്ട്. എന്നാല്‍ മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാലിന് ഈ ലിസ്റ്റില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. സൌത്ത് ഇന്ത്യന്‍ താരങ്ങളായി മമ്മൂട്ടിയും കമലഹാസനും മാത്രമേ ലിസ്റ്റില്‍ ഉള്ളൂ.

പഴയ ബോളിവുഡ് നായിക നര്‍ഗീസ് ദത്താണ് ലിസ്റ്റില്‍ ഒന്നാമത്തത്. കമലഹാസനാണ് ലിസ്റ്റില്‍ രണ്ടാമന്‍. അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി, ദിലീപ് കുമാര്‍, നസറുദ്ദീന്‍ ഷാ, ഓം പുരി, ഇമ്രാന്‍ ഖാന്‍, ബല്‍രാജ് ഷഹിനി, നൂതന്‍, രാജേഷ് ഖന്ന, ഗുരുദത്ത് തുടങ്ങിയവരാണ് ലിസ്റ്റില്‍ ഉള്ള മറ്റ് താരങ്ങള്‍.

Advertisement

1990ല്‍ ഇറങ്ങിയ മതിലുകള്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ഓസ്കാര്‍ ലഭിക്കാനുള്ള മമ്മൂട്ടിയുടെ പ്രകടനമായി സര്‍വ്വയില്‍ തിരഞ്ഞെടുത്തത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകള്‍ എന്ന കൃതിയെ ആസ്പതമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മതിലുകള്‍. 1990 ലെ നാഷണല്‍ അവാര്‍ഡ് മതിലുകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close