വമ്പൻ കളക്ഷനുമായി വർണ്യത്തിൽ ആശങ്ക രണ്ടാം വാരവും കുതിക്കുന്നു

Advertisement

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമായ വർണ്യത്തിൽ ആശങ്ക വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്.

ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ഈ ചിത്രം മലയാള സിനിമയിൽ ഇത് വരെ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്ന് എന്ന സ്ഥാനം പ്രേക്ഷകരുടെ മനസ്സിൽ നേടിയെടുത്തു കഴിഞ്ഞു. മികച്ച പൊതുജനാഭിപ്രായം ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്.

Advertisement

ആദ്യത്തെ വാരത്തെക്കാളും മികച്ച കളക്ഷൻ ആണ് രണ്ടാം വാരത്തിൽ ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം വാരത്തിൽ എല്ലായിടത്തും ഹൗസ്ഫുൾ ഷോകൾ ആണ് ലഭിക്കുന്നത് എന്നുള്ളത് തന്നെ ഈ ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സൂചനകൾ ആണ്.

ഇതിനോടകം തന്നെ മുടക്കു മുതൽ തിരിച്ചു പിടിച്ച ചിത്രം ഇപ്പോൾ കുതിക്കുന്നത്‌ മികച്ച സാമ്പത്തിക ലാഭത്തിലേക്കാണ്.

ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ ആണ്.

കുഞ്ചാക്കോ ബോബൻ നായക വേഷം അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി, സുനിൽ സുഗത, ജയരാജ് വാര്യർ , ടിനി ടോം, കെ പി എ സി ലളിത എന്നിവരും പ്രധാനപ്പെട്ടതും രസകരവുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കോമെഡിയും ആവേശവും നിറഞ്ഞു നില്കുന്ന രീതിയിൽ കഥ പറഞ്ഞ ഈ ചിത്രം സമൂഹത്തിൽ നടക്കുന്ന പല മണ്ടത്തരങ്ങളേയും രാഷ്ട്രീയ പൊള്ളത്തരങ്ങളെയും നന്നായി തന്നെ വിമർശിച്ചിട്ടുണ്ട്. സുരാജ് അവതരിപ്പിച്ച ദയാനന്ദൻ എന്ന കഥാപാത്രം വമ്പൻ കയ്യടി ആണ് നേടുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വീണ്ടും വിസ്മയിപ്പിച്ചു ഈ ചിത്രത്തിലൂടെ എന്ന് പറയാം.

Advertisement

Press ESC to close