‘റിബൽ സ്റ്റാർ’ പ്രഭാസിന്റെ വൻ തിരിച്ചു വരവ്

Advertisement

രണ്ടാം വാരത്തിലും ബോക്സ്‌ ഓഫീസിൽ വിജയ പ്രദർശനം തുടർന്ന് “സലാർ”. സൂപ്പർ മെഗാ ഹിറ്റിമായി റിബൽ സ്റ്റാർ പ്രഭാസിന്റെ വൻ തിരിച്ചു വരവ് തന്നെയാണിത് സലറിലൂടെ ഇന്ത്യൻ സിനിമ ലോകം സാക്ഷിയാകുന്നത്.

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ. വി. രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച സലാർ ഈ വർഷം ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രമാണ്.

Advertisement

ബോക്സ് ഓഫീസ് തേരോട്ടം തുടർന്നു കൊണ്ടിരിക്കുന്ന സലാർ ഇന്ത്യയ്ക്കുള്ളിൽ 6 ദിവസത്തെ മൊത്തം കളക്ഷൻ 297.40 കോടി രൂപയാണ്. ആഗോള ബോക്‌സ് ഓഫീസിലും സലാറിന്റെത് ചരിത്ര വിജയമാണ്. ചൊവ്വാഴ്ചയോടെ വിദേശ കളക്ഷനുകളിൽ 12 മില്യൺ ഡോളർ നേടി എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 500 കോടിയോളം കളക്ഷനോടുകൂടി റെക്കോർഡ് ബ്രേക്കിങ് ബ്ലോക്ക്‌ബസ്റ്റർ ആയി കഴിഞ്ഞിരിക്കുന്നു.

ദേവയായി പ്രഭാസും, വരദ രാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട്‌ 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറക്കുന്നത്, മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെ ഒരു ലോകം തീർത്തിരിക്കുകയാണ് പ്രശാന്ത് നീൽ. ആക്ഷൻ തീ പാറും രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ കൊണ്ടും തീയേറ്ററുകളിൽ ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ. പ്രഭാസ് – പൃഥ്വിരാജ് കോംബോ കൊണ്ട് തന്നെ ചിത്രത്തിന് റിലീസ് മുൻപ് തന്നെ വൻ സ്വീകാര്യത നേടിയിരുന്നു.

തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ എന്നിങ്ങനെ 5 ഭാഷകളിലായി എത്തിയ ചിത്രത്തിൽശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സലാറിൽ വമ്പൻ താര നിര തന്നെയാണ് ഉള്ളത്.

സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close