ഞാൻ മലൈക്കോട്ടൈ വാലിബൻ; പുതുവർഷത്തിൽ മേക്കോവർ കൊണ്ടമ്പരപ്പിച്ചു മോഹൻലാൽ

Advertisement

മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ഏറ്റവും പുതിയ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ആരാധകർക്കും സിനിമ പ്രേമികൾക്കുമുള്ള പുതുവർഷ സമ്മാനമായി മനോരമ ഓൺലൈനിന്റെ യുട്യുബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്ത് വിട്ടത്. മോഹൻലാൽ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം, താൻ മലൈക്കോട്ടൈ വാലിബൻ ആണെന്ന് പറയുന്ന 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ടീസറായി പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാലിന്റെ ഗംഭീര ശാരീരിക മേക്കോവറാണ് ഈ ടീസറോടെ ചർച്ചയായിരിക്കുന്നത്. ഞാൻ മലൈക്കോട്ടൈ വാലിബൻ എന്ന് പറഞ്ഞു ശക്തി കാണിക്കുന്ന മോഹൻലാലിന്റെ കൈയിലെ മസിലിന്റെ വലിപ്പവും 64 ആം വയസ്സിൽ അദ്ദേഹം കൈവരിച്ചിരിക്കുന്ന ശാരീരിക മികവുമാണ് സിനിമാപ്രേമികൾ അത്ഭുതത്തോടെ നോക്കി കാണുന്നത്.

മോഹൻലാൽ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി- പി എസ് റഫീഖ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, എഡിറ്റ് ചെയ്തത് ദീപു ജോസഫ്, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ള എന്നിവരാണ്. ജനുവരി 25 നാണ് ഈ ചിത്രം ആഗോള റിലീസായി എത്തുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close