ദളപതി വിജയ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 66. വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം വലിയ താരനിര തന്നെയാണിനിരക്കുന്നുണ്ട്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ദളപതി 66 തമിഴ് സിനിമയാണെന്നും തെലുങ്കു സംവിധായകനും തെലുങ്കു നിര്‍മാതാവുമുള്ളത് കൊണ്ട് തെലുങ്കിലും എടുക്കുന്നുണ്ടെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നതാണെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച തെലുങ്ക് നിർമ്മാതാവ് ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്നായിരിക്കുമെന്നാണ് വിജയ് അഭിപ്രായപ്പെട്ടതെന്നു നിർമ്മാതാവ് പുറത്തു പറഞ്ഞിരുന്നു. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഇതിൽ വിജയ് ഇരട്ട വേഷം ചെയ്യുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്ന വാർത്തകളാണ് വരുന്നത്. വംശി പൈടിപ്പള്ളിയുടെ സൂപ്പർഹിറ്റ് ചിത്രമായ മഹർഷിയിൽ മഹേഷ് ബാബുവായിരുന്നു നായകനായി അഭിനയിച്ചത്. ആ സൗഹൃദം കാരണമാണ് ഈ ദളപതി ചിത്രത്തിലെ അതിഥി വേഷം ചെയ്യാൻ മഹേഷ് ബാബു എത്തുന്നതെന്നാണ് വാർത്തകൾ പറയുന്നത്. സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്. അടുത്ത ജനുവരിയിലായിരിക്കും ഇതിന്റെ റിലീസ് എന്നാണ് വിവരം.