സൌത്ത് ഇന്ത്യന്‍ സിനിമകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു വൻ പ്രതിസന്ധിക്ക് അവസാനം വിലങ്ങ് വീഴാന്‍ പോകുന്നു. പൈറസി നിയമങ്ങൾ ലങ്കിച്ചുകൊണ്ട് റിലീസ് സിനിമകൾ മോഷ്ടിച്ച് ഇന്റർനെറ്റിൽ സുലഭമാക്കിയ തമിഴ് റോക്കേഴ്സിന്‍റെ പ്രധാന അഡ്മിനില്‍ ഒരാളും തമിഴ്ഗണ്‍ എന്ന വ്യാജ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്സൈറ്റിന്‍റെ ഉടമയുമായ ഗൌരി ശങ്കര്‍ അറസ്റ്റിലായി.
കുറച്ചാഴ്ചകൾക്ക് മുമ്പ് ഒരു വേദിയിൽ തമിഴ് താരം വിശാൽ തമിഴ് റോക്കെഴ്സിന്റെ അഡ്മിൻ ആരാണെന്നും ഉടനെ തന്നെ അയാളെ പോലീസിൽ ഏല്പിക്കാനുള്ള പണികൾ ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത്രപെട്ടെന്ന് ഈ മുന്നേറ്റം ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
സിനിമാലോകത്തിന് കടുത്ത വെല്ലുവിളി ആയിരുന്നു തമിഴ് റോക്കേഴ്സ് . തിയറ്റർ പ്രിന്റുകൾ പകർത്തുകയും അത് ഫ്രീ ആയി ഇന്റർനെറ്റിൽ സുലഭമാക്കുകയും ചെയ്ത തമിഴ് റോക്കേഴ്‌സ് സിനിമകളുടെ സാമ്പത്തികമേഖലയെ പലപ്പോഴും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ സ്വദേശിയായ തമിഴ് റോക്കേഴ്‌സ് അഡ്മിൻ ഗൗരി ശങ്കർ ചെന്നൈ എയർപോട്ടിൽ വെച്ചാണ് പോലീസ് പിടിലിലായത്. വിശാൽ കൂടുതൽ വിവരങ്ങൾക്കായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സിനിമാലോകം നേരിട്ട് കടുത്ത പ്രതിസന്ധിക്ക് ഇയാളുടെ അറസ്റ്റോടെ വിരാമം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന അഡ്മിനിലേക്കുള്ള പോലീസിന്‍റെ നീക്കം ഗൌരി ശങ്കറിലൂടെ ആയിരിയ്ക്കും.