വീണ്ടും ദൃശ്യ വിസ്മയം, ദൃശ്യത്തിന്‍റെ റൈറ്റ്സ് ചൈനീസ് പ്രൊഡക്ഷന്‍ വാങ്ങി

Advertisement

മോഹൻലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നും മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുമായ ദൃശ്യത്തിന്‍റെ റൈറ്റ്സ് വാങ്ങി ചൈനീസ് പ്രൊഡക്ഷൻ കമ്പനി.

ഈ വിവരം പുറത്ത് വിട്ടത് ദൃശ്യത്തിന്‍റെ സംവിധായകനായ ജിത്തു ജോസഫ് തന്നെയാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജിത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

Advertisement

mohanlal, drishyam

ജിത്തു ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

“മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ.

ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ “

mohanlal, drishyam

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2013 ലാണ് റിലീസ് ചെയ്തത്. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ആ വർഷത്തെ എന്നല്ല, അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ തന്നെ തകർത്തിരുന്നു.

mohanlal, drishyam

ദൃശ്യത്തിന്‍റെ മലയാളത്തിലെ വിജയം അമ്പരപ്പിക്കുന്നതായിരുന്നു.തമിഴിൽ കമലഹാസൻ നായകനായും ഹിന്ദിയിൽ അജയ് ദേവ്ഗണ് നായകനായും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. എന്നാൽ റൈറ്റ്‌സ് വാങ്ങാൻ ചൈനീസ് പ്രൊഡക്ഷൻ കമ്പനി എത്തിയപ്പോൾ അണിയറപ്രവർത്തകർ ഏറെ കൗതുകത്തിലാണ്.

mohanlal, drishyam

ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്.

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായക വേഷത്തിലെത്തുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് ജിത്തു ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close