ഡെറിക് എബ്രഹാം, മമ്മൂട്ടിയുടെ പുതിയ മാസ്സ് കഥാപാത്രം

Advertisement

പോലീസ് വേഷങ്ങളിൽ ആരാധകരെ ഹരം കൊള്ളിച്ച മമ്മൂട്ടി വീണ്ടും പോലീസ് വേഷമണിയുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്ക് വന്നിരുന്നു. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന ‘എബ്രഹാമിന്‍റെ സന്തതികൾ – എ പോലീസ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. മമ്മൂട്ടിയുടെ തന്നെ ചിത്രമായ ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ പേരെന്താണെന്ന് പുറത്ത് വിട്ടിരുന്നില്ല. ആ സാഹചര്യത്തിൽ ആണ് മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ഡെറിക്ക് എബ്രഹാം എന്നാണ് ‘എബ്രഹാമിന്റെ സന്തതികൾ – എ പോലീസ് സ്റ്റോറിയിൽ’ മമ്മൂട്ടി ചെയ്യുന്ന പോലീസ് വേഷത്തിന്റെ പേര്.

Advertisement

‘തികച്ചും സ്റ്റെലിഷ് ആയ ഒരു പൊലീസ് ഓഫീസറെയാകും മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുക. എന്നാൽ അദ്ദേഹം ഇതുവരെ ചെയ്‌ത പോലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും എബ്രഹാമിലെ ഡെറിക് എബ്രഹാം. കുടുംബ പ്രേക്ഷകർക്കും മെഗാസ്റ്റാറിന്‍റെ ആരാധകർക്കും ഒരു പോലെ ദൃശ്യ വിരുന്നായിരിക്കും ചിത്രം’-സംവിധായകൻ പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

കഴിഞ്ഞ വര്‍ഷം റിലീസ് ആയ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം കസബയാണ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ അവസാന ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close