തമിഴ് നടൻ ആര്യയെ കല്യാണം കഴിക്കണോ; ഈ നമ്പറിൽ വിളിച്ചാൽ മതി..!

Advertisement

ഞെട്ടണ്ട, തമിഴിലെ പ്രശസ്ത നടൻ ആയ ആര്യ വളരെ വ്യത്യസ്തമായ രീതിയിൽ ആണ് തനിക്കു കല്യാണം കഴിക്കാൻ പെണ്ണിനെ അന്വേഷിക്കുന്നത്. സാധാരണ താരങ്ങൾ ഫാമിലി, ഫ്രണ്ട്‌സ്, മാട്രിമോണിയൽ എന്നിവ വഴിയോ അല്ലെങ്കിൽ പ്രണയിച്ചോ തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ആര്യ ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി തന്റെ ഒരു വീഡിയോ ആര്യ പുറത്തു വിട്ടിരിക്കുകയാണ്.

താൻ കല്യാണം കഴിക്കാൻ പെണ്ണ് അന്വേഷിക്കുകയാണെന്നും തനിക്കു യാതൊരു വിധ കണ്ടീഷൻസും ഇല്ലെന്നും ആര്യ ആ വിഡിയോയിൽ പറയുന്നു. മാത്രമല്ല തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ, താൻ അവർക്കു നല്ലൊരു ജീവിത പങ്കാളിയാകുമെന്നു തോന്നുന്നുണ്ടെങ്കിൽ തന്നെ വിളിച്ചു ആ കാര്യം അറിയിക്കാൻ ആര്യ ഒരു ഫോൺ നമ്പറും ആ വീഡിയോയിലൂടെ പങ്കു വെക്കുന്നു.

Advertisement

ഇതൊരു തമാശ അല്ലെന്നും ആരെയും പറ്റിക്കാനോ ഒന്നുമല്ലെന്നും ആര്യ വ്യക്തമാക്കുന്നു. തന്നെ ഇഷ്ടമാണെങ്കിൽ ഈ നമ്പറിൽ വിളിച്ചു സമ്മതം അറിയിക്കാം എന്നാണ് ആര്യ പറയുന്നത്. കഴിഞ്ഞ ആഴ്ച ജിമ്മിൽ വെച്ച് ആര്യ തന്റെ സുഹൃത്തുക്കളോട് കല്യാണം കഴിക്കാൻ ആലോചിക്കുന്നതിനെ കുറിച്ച് സംസാരിച്ച ഒരു വീഡിയോ ഫ്രണ്ട്‌സ് തമാശക്കെടുത്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. അതൊരു തമാശ മാത്രം ആയിരുന്നു എന്ന് ആര്യ പറയുകയും ചെയ്തു.

എന്നാൽ ഈ പുതിയ വീഡിയോ താൻ വളരെ സീരിയസ് ആയി പറയുന്നതാണെന്നു ആര്യ വ്യക്തം ആക്കുന്നുണ്ട് . മലയാളിയായ ആര്യ, ഉറുമി, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓഗസ്റ്റ് സിനിമാസിലെ ഒരു പാർട്ണറും കൂടിയാണ് ആര്യ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close