
മലയാളത്തില്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ കാലമാണ്. 24 കോടിയുടെ പുലിമുരുകന് ശേഷം 30 കോടിയുടെ ഒടിയനും, 100 കോടിയുടെ കര്‍ണ്ണനും, 1000 കോടിയുടെ രണ്ടാമൂഴവും വരെ മലയാളത്തില്‍ ഒരുങ്ങുന്നു. ഈ വമ്പന്‍ സിനിമകളുടെ നിരയിലേക്ക് മറ്റൊരു ചിത്രം കൂടെ ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സ്യമന്തകം.
വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ച ചിത്രമായിരുന്നു സ്യമന്തകമെങ്കിലും പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ടു സംവിധായകന്‍ ഹരിഹരന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല, ഉടന്‍ തന്നെ യഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറയുന്നു. യോദ്ധാവായ, കാമുകനായ കൃഷ്ണനായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുക. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും ഹരിഹരനാണ്.
ഏത് ഭാഷയിലാണ് ചിത്രം ഒരുക്കുക എന്നു പറയാറയിട്ടില്ല, ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പിന്നാലേ അറിയിയ്ക്കും എന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു.
മഹാഭാരത കഥയെ ആസ്പദമാക്കി രണ്ടാമൂഴവും കര്‍ണ്ണനും ഒരുങ്ങുന്നതിനൊപ്പം സ്യമന്തകം കൂടെ എത്തുമ്പോള്‍ മലയാള സിനിമ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന്‍ ഉറപ്പാണ്.