ട്യൂമർ ബാധിതയായ അഞ്ചു വയസ്സുകാരിക്ക് സഹായവുമായി സുരേഷ് ഗോപി

Advertisement

പ്രശസ്ത മലയാള നടനും എം പിയുമായ സുരേഷ് ഗോപി ഈ കോവിഡ് പ്രതിസന്ധികാലത്തു കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം അഭിനന്ദനീയമാണ്. ഒരു എം പി എന്ന നിലയിൽ അദ്ദേഹം ഈ സമയത്തു കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ചെയുന്ന കാര്യങ്ങൾക്കു വലിയ കയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപെട്ടു കാസർഗോഡ് ജില്ലക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. കോവിഡ് 19 ചികിത്സക്കും മറ്റുമായി കാസർഗോഡിന്റെ ആരോഗ്യ രംഗത്തു സുരേഷ് ഗോപി നൽകിയ സംഭാവനകൾ വളരെ വലുതാണ്. അത് കൂടാതെ ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന്റെ ബാങ്ക് ലോൺ അടച്ചു തീർത്ത സുരേഷ് ഗോപി, മലയാള സിനിമ നിശ്ചലമായതോടെ ദുരിതത്തിലായ കേരളത്തിലെ ഫിലിം റെപ്പുമാരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടും മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ കാരുണ്യ പ്രവർത്തികൊണ്ട് ശ്രദ്ധ നേടുകയാണ് ഈ സൂപ്പർ താരം.

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഗൾഫിൽനിന്നുള്ള ആദ്യ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് സുരേഷ് ഗോപി മുന്നോട്ടു വന്നത്. ട്യൂമർ രോഗ ബാധിതയായ പാലക്കാട്‌ സ്വദേശിനിയായ സാധികയെ ചികിത്സക്കായി നാട്ടിലെത്തിക്കുന്നതിൽ സുരേഷ് ഗോപി എം പി വഹിച്ച പങ്കു വളരെ വലുതാണ്. അച്ഛൻ രതീഷ് കുമാറിനൊപ്പം അടിയന്തിര ചികിത്സക്കായി വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ ഈ കുട്ടിയെ നാട്ടിലെത്തിച്ചത് സുരേഷ് ഗോപി നടത്തിയ കൃത്യമായ ഇടപെടൽ കൊണ്ടാണ്. കുവൈറ്റിലുള്ള മലയാളി വ്യവസായി വഴി കാര്യങ്ങളറിഞ്ഞ അദ്ദേഹം ഇടപെട്ടതോടെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഓഫീസ് യാത്രക്ക് അനുമതി നൽകുകയും സൈനിക വിമാനത്തിൽ ഉള്ള യാത്രക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പച്ചക്കൊടി കാണിക്കുകയും ചെയ്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close