മിന്നുന്ന ബോക്സ് ഓഫീസ് പ്രകടനവുമായി വർണ്യത്തിൽ ആശങ്ക കുതിക്കുന്നു

Advertisement

ഒരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു മഹാ വിജയമാക്കി തീർക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണ് മലയാള സിനിമയിപ്പോൾ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രമാണ് ഇപ്പോൾ ഓരോ മലയാളികളുടെയും സ്നേഹം പിടിച്ചു വാങ്ങി ബോക്സ് ഓഫീസിലും മിന്നുന്ന പ്രകടനവുമായി മുന്നേറുന്നത് .

താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ മുടക്കു മുതലും ലാഭവും നേടി കഴിഞ്ഞു കേരളത്തിലെ പ്രദർശന ശാലകളിൽ നിന്ന്. ഇപ്പോഴും ജനത്തിരക്ക് അനുഭവപ്പെടുന്ന ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരാണ് അധികവും ഉള്ളത് .

Advertisement

ഓണം കഴിയുന്നത് വരെയും ഈ ചിത്രത്തിന് മികച്ച കളക്ഷനിൽ തന്നെ തുടരാനാകും എന്നതിന്റെ സൂചനയാണ് .അതിനോടൊപ്പം വമ്പിച്ച വിജയമാണ് ചിത്രം നേടാൻ പോകുന്നത് എന്ന കാര്യം ഉറപ്പാണ്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം എഴുതിയിരിക്കുന്നത് തൃശൂർ ഗോപാൽജിയാണ്. ക്വോട്ട ശിവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചാക്കോച്ചന്റെയൊപ്പം തന്നെ ഈ ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത് ദയാനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് ആണ്.

രണ്ടു പേരും മത്സരിച്ചു അഭിനയിച്ച ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, രചന നാരായണൻ കുട്ടി എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ നൽകിയിട്ടുണ്ട്.

മലയാള സിനിമയിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ പട്ടികയിൽ ആണ് ഈ ചിത്രത്തിന്റെ സ്ഥാനം.

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വർണ്യത്തിൽ ആശങ്ക നേടുന്ന ഈ വലിയ വിജയത്തിന്റെ കാരണം. ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close