ഒരേ സമയം മലയാളത്തിലെ രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ… വമ്പൻ തിരിച്ചു വരവിന് ഒരുങ്ങി സുദേവ് നായർ …

Advertisement

ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടൻ ഈയൊരു വിശേഷണം മതിയാവും സുദേവ് നായർ എന്ന നടന്റെ പ്രതിഭ മനസിലാക്കാൻ. മുംബൈയിലാണ് സുദേവ് ജനിച്ചതും വളർന്നത്. ബിരുദത്തിന് ശേഷം പിന്നീട് പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിച്ചിറങ്ങിയ സുദേവ് ബോളീവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തുന്നത്. ഗുലാബ് ഗ്യാങ് എന്ന ബോളീവുഡ് സിനിമയിലേക്ക് അരങ്ങേറിയ സുദേവ് മൈ ലൈഫ് പാർട്ണർ എന്ന ചിത്തരത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് സുദേവ് പ്രേക്ഷകർക്ക് ശ്രദ്ധേയനായി മാറിയത്. പിന്നീട് എസ്രാ, അനാർക്കലി, ക്യാമ്പസ് ഡയറീസ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച. ഇപ്പോഴിതാ ഒരേ സമയം മലയാളത്തിലെ രണ്ട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ചതിലുള്ള സന്തോഷത്തിലാണ് സുദേവ് നായർ.

നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി മമ്മൂട്ടി ചിത്രമായ മാമാങ്കം എന്നിവയിലൂടെയാണ് സുദേവ് മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ ഭാഗമായിമാറുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും സുദേവിനൊപ്പമുണ്ട്. അങ്ങനെ മലയാളത്തിലെ ഏറ്റവും മികച്ച നാടൻമാരോത്ത് അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സുദേവ്. രണ്ട് ചിത്രത്തിലും ഏറെ ആയോധന മുറകളുടെ പരിശീലനം ആവശ്യമുള്ള കഥാപാത്രമായാണ് സുദേവ് എത്തുന്നത്. കളരിയും കുതിര സവാരിയും ഉൾപ്പടെയുള്ളവ ഇരു ചിത്രത്തിലുമുണ്ട്. അതിനാൽ തന്നെയും ഏറെ പ്രയത്നം സുദേവ് ചിത്രങ്ങൾക്കായി നൽകിയിരുന്നു. മാമാങ്കത്തിനായി അഭ്യാസമുറകൾ പഠിച്ച സുദേവ് 8 കിലോയോളം ഭാരം ചിത്രത്തിനായി കുറക്കുകയും ചെയ്തിരുന്നു. അങ്ങനെ ഏറെ പ്രതീക്ഷയുള്ള പുതുചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് സുദേവ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close