മാനസികമായി ഏറെ പരിശ്രമം വേണ്ടി വന്ന ചിത്രമായിരുന്നു സ്റ്റാൻഡ് അപ് എന്നു രജിഷാ വിജയൻ

Advertisement

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടി ആണ് രജിഷാ വിജയൻ. അതിനു ശേഷം ഒട്ടേറെ നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങളുടെ ഭാഗം ആവാൻ സാധിച്ച ഈ നടി ചെയ്യുന്ന ഓരോ ചിത്രവും ഒന്നിനൊന്നു വ്യത്യസ്തമായ പ്രമേയങ്ങൾ ആണ് ചർച്ച ചെയ്തിട്ടുള്ളത്. വാരി വലിച്ചു ചിത്രങ്ങൾ ചെയ്യാതെ, തനിക്ക് ഒരു നടി എന്ന നിലയിൽ പെർഫോം ചെയ്യാൻ എന്തെങ്കിലും ഉണ്ടോ എന്നും, ചർച്ച ചെയ്യുന്ന പ്രമേയത്തിന് ഏതെങ്കിലും തരത്തിൽ ഉള്ള പ്രസക്തി ഉണ്ടോ എന്നും നോക്കി മാത്രം സിനിമ തിരഞ്ഞെടുക്കുന്ന നടി ആണ് രജിഷാ വിജയൻ. ഈ വർഷം ജൂൺ, ഫൈനൽസ് എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടിയെടുത്ത രജിഷ നായികാ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് സംസ്ഥാന അവാർഡ് ജേതാവായ വിധു വിൻസെന്റ് ഒരുക്കിയ സ്റ്റാൻഡ് അപ്.

തന്റെ കഥാപാത്രം ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ റെഡി ആയ കലാകാരി ആണ് രജിഷ. ജൂൺ എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഫിസിക്കൽ മേക് ഓവറും അതുപോലെ ഫൈനൽസ് എന്ന ചിത്രത്തിലെ സൈക്ലിസ്റ്റ് ആവാൻ ഈ നടി കാഴ്ച്ച വെച്ച ഡെഡിക്കേഷനും നമ്മൾ ഏവരും കണ്ടതാണ്. എന്നാൽ സ്റ്റാൻഡ് അപ് എന്ന ചിത്രം ഫിസിക്കൽ ആയല്ല മെന്റൽ ആയി ഒരുപാട് പരിശ്രമം വേണ്ടി വന്ന ചിത്രം ആണെന്നാണ് ഈ നടി വിശദീകരിക്കുന്നത്.

Advertisement

ഇതിലെ ദിയ എന്ന കഥാപാത്രം ഒട്ടേറെ മാനസികമായി വിഷമം അനുഭവിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നും അത്കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ട് നടക്കുമ്പോഴും അതിനു ശേഷവും താൻ മാനസികമായി വളരെ അധികം ബുദ്ധിമുട്ടിയിരുന്നു എന്നും രജീഷ പറയുന്നു. ഇക്കാരണത്താൽ തന്നെ മനസ്സിനോട് ചേർന്നു നിൽക്കുന്ന കഥാപാത്രം ആണ് ഇതിലെ ദിയ എന്നാണ് ഈ നടി വിശദീകരിക്കുന്നത്. നിമിഷ സജയൻ ആണ് ഇതിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close