അച്ഛനും മകനും വീണ്ടും; ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ വീണ്ടും ശ്രീനിവാസൻ

Advertisement

ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരി 21 നു റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നതും ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. അജു വർഗീസ്, രമേശ് പിഷാരടി, ജീവ ജോസഫ്, നവാസ് വള്ളിക്കുന്ന്, സൈജു കുറുപ്പ്, സുധീഷ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്,തന്‍വി റാം, വിജിത എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

Advertisement

മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. ആനന്ദ് മധുസൂദനൻ ആണ് ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’.

ശ്രീനിവാസനും ധ്യാനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫൺടാസ്റ്റിക്ക് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close