പ്രേക്ഷകർ കാത്തിരുന്ന സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് ഈ അവാർഡുകൾ നൽകപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന അവാർഡ് നിശയിൽ ഇന്ത്യൻ സിനിമാ ലോകത്തെ ഒട്ടേറേ മിന്നും താരങ്ങൾ തിളങ്ങി നിന്നു. തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമർ നായികമാരാണ് കൂടുതലും കയ്യടി നേടിയെടുത്തത്. ഗ്ലാമർ വേഷങ്ങളിലെത്തിയ നായികാ താരങ്ങൾ ഏവരുടെയും ശ്രദ്ധ നേടി. പൂജ ഹെഗ്‌ഡെ, ഹൻസിക മൊട്‍വാനി, മാളവിക തുടങ്ങി ഒട്ടേറെ പേർ കിടിലൻ ലുക്കിലാണ് അവാർഡ് ദാന ചടങ്ങിനെത്തിയത്. അതിന്റെ ചിത്രങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. സിമ്മ അവാർഡിന്റെ ഏറ്റവും പുതിയ എഡിഷനിൽ മലയാളത്തിൽ നിന്ന് തിളക്കമാർന്ന നേട്ടം കൈവരിച്ചത് ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മിന്നൽ മുരളിയിലെ പ്രകടനത്തിന് മികച്ച നടനായി ടോവിനോ തോമസും, മികച്ച വില്ലനായി ഗുരു സോമസുന്ദരവും തിരഞ്ഞെടുക്കപ്പെട്ടു. കാണെക്കാണെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി ഐശ്വര്യ ലക്ഷ്മി മാറിയപ്പോൾ, മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് ലഭിച്ചത് ആർക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോനാണ്. മാലിക് എന്ന ഫഹദ് ഫാസിൽ ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത്. ജോജിയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാർഡ് ബാബുരാജ് നേടിയപ്പോൾ, കുറുപ്പിന് ക്യാമറ ചലിപ്പിച്ച നിമിഷ് രവിയാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‍കാരം നേടിയത്.
By popular vote and demand, the Best Actor in a Leading Role (Malayalam) Award goes to @ttovino for his outstanding performance in Minnal Murali and Kala.#SIIMA pic.twitter.com/eyH2gSJDXC
— SIIMA (@siima) September 11, 2022
The Best Actor in a Leading Role – Critics (Malayalam) Award has been bestowed upon #BijuMenon for giving us a blockbuster performance in Aarkkariyam. Congratulations!#siima2022 pic.twitter.com/w3yBETmKRc
— SIIMA (@siima) September 11, 2022
ഉണ്ണിമായ പ്രസാദ് ജോജിയിലൂടെ മികച്ച സഹനടിയായപ്പോൾ, മിന്നൽ മുരളിയിലൂടെ അജു വർഗീസ് മികച്ച ഹാസ്യ നടനായി മാറി. മാലികിലെ പ്രകടനത്തിന് സനൽ അമാൻ മികച്ച പുതുമുഖ നടനും, തിങ്കളാഴ്ച നിശ്ചയത്തിലൂടെ അനഘ നാരായണൻ മികച്ച പുതുമുഖ നടിയുമായി മാറി. വെള്ളം എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ബിജിപാൽ ആണ് മികച്ച സംഗീത സംവിധായകൻ. അല്ലു അർജുൻ, പുനീത് രാജ്‌കുമാർ, ശിവകാർത്തികേയൻ, സിമ്പു, പൂജ ഹെഗ്‌ഡെ, വിജയ് സേതുപതി, കൃതി ഷെട്ടി എന്നിവരും വിവിധ ഭാഷകളിലെ പ്രകടനത്തിന് പുരസ്‍കാര ജേതാക്കളായി. ഉലകനായകൻ കമൽ ഹാസനെ ഒറിജിനൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന പുരസ്‍കാരം നൽകിയാണ് ആദരിച്ചത്.